Riyadh: ഹജ്ജിന് മുന്നേയായി മക്കയിൽ ഏർപ്പെടുത്തുന്ന പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ
Entry restrictions in Mecca: ഹജ്ജ്, ഉംറ പെർമിറ്റുള്ളവർക്കും മക്കയിൽ നിന്നും ഇഷ്യൂ ചെയ്ത ഇഖാമയുള്ളവർക്കും പ്രവേശിക്കാം. .
റിയാദ്: ഹജ്ജിനോട് അനുബന്ധിച്ച് വിദേശികൾക്ക് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം ഇന്ന് മുതൽ നടപ്പിലാക്കി. ഹജ്ജ്, ഉംറ പെർമിറ്റുള്ളവർക്കും മക്കയിൽ നിന്നും ഇഷ്യൂ ചെയ്ത ഇഖാമയുള്ളവർക്കും മാത്രം മക്കയിലേക്ക് പ്രവേശിക്കുന്നതിനായി ഇളവു നൽകിയിട്ടുണ്ട്. മക്കയിൽ പല സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ,
സ്വദേശികളുടെ വിദേശികളായ ബന്ധുക്കൾ, ഹജ്ജ് സീസൺ തൊഴിൽ വിസയുള്ളവർ തുടങ്ങി എല്ലാവർക്കും ഓൺലൈൻ ആയി അപേക്ഷ നൽകുന്നതോടെ പ്രത്യേക അനുമതി പത്രം ലഭ്യമാകും. പിന്നീട് ഈ പത്രം ഉപയോഗപ്പെടുത്തി ഇവർക്കും മക്കയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇവർക്ക് വേണ്ടിയുള്ള അനുമതി പത്രം സൗദി ആഭ്യന്തര മന്ത്രാലയം നൽകിത്തുടങ്ങിയിട്ടുണ്ട്.
ALSO READ: ന്യൂസിലൻഡിൽ ഹോസ്റ്റലിൽ തീപിടിത്തം; ആറ് പേർ കൊല്ലപ്പെട്ടു
മുകളിൽ പറയപ്പെട്ട വിഭാഗങ്ങളും സ്വദേശികളുമല്ലാത്ത എല്ലാവരെയും മക്കയിലേക്കുള്ള പ്രവേശന കവാടത്തിൽ വച്ചു തന്നെ തടഞ്ഞു തിരിച്ചയക്കാൻ തുടങ്ങി എം ഇതിനായി കൂടുതൽ സുരക്ഷാ വിഭാഗത്തെ ഇതിനോടകം തന്നെ വിന്യസിച്ചു. ഈ വർഷത്തെ ഹജ്ജിന് ഒരുക്കം സജീവമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണം. ഈ മാസം 21 മുതൽ വിദേശ ഹാജിമാർ പുണ്യഭൂമിയിലെത്തിത്തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...