ആണവകരാര്‍: ഇറാന്‍-യൂറോപ്യന്‍ യൂണിയന്‍ കൂടിക്കാഴ്ച നാളെ
ആണവ കരാര്‍ വിഷയത്തില്‍ ഇറാനുമായി യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഇറാന്‍റെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ആറ് ലോകരാജ്യങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച.
ബ്രസല്‍സ്: ആണവ കരാര്‍ വിഷയത്തില്‍ ഇറാനുമായി യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഇറാന്‍റെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ആറ് ലോകരാജ്യങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച.
ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷരീഫാണ് യൂണിയനുമായി സംസാരിക്കുക. ഫ്രാന്‍സ്, ജര്‍മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ വ്യാഴാഴ്ച ചര്‍ച്ചയിലെത്തും.
2015ല്‍ ഇറാനുമായുണ്ടാക്കിയ കരാറില്‍നിന്ന് യു.എസ് പിന്മാറുമെന്ന് അറിയിച്ചതിന് പിന്നാലെ കരാര്‍ പിന്‍വലിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ് വന്നിരുന്നു. ഇതേത്തുടര്‍ന്ന് കരാര്‍ സംരക്ഷിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ചര്‍ച്ച.
ഇറാന്‍റെ ആണവപദ്ധതികള്‍ അന്താരാഷ്ട്രതലത്തില്‍ പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെ ആറ് പ്രധാന രാജ്യങ്ങളുമായാണ് ഇറാന്‍ കരാറിലേര്‍പ്പെട്ടത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയശേഷം യു.എസ് കരാറില്‍നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.