സെലെൻസ്കിക്ക് സമാധാനത്തിനുള്ള നോബേൽ നൽകണം; ആവശ്യവുമായി രാഷ്ട്രീയ നേതാക്കൾ
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയെയും അദ്ദേഹത്തിന്റെ ജനതയേയും സമാധാനത്തിനുള്ള നൊബേലിന് പരിഗണിക്കണമെന്ന ആവശ്യവുമായി യൂറോപ്പിലെ രാഷ്ട്രീയ നേതാക്കൾ. യൂറോപ്യൻ പാർലമെന്റിലെ ഏതാനും അംഗങ്ങളും മുൻ നേതാക്കളുമാണ് ആവശ്യം ഉന്നയിച്ചത്. നാമനിർദേശത്തിനുള്ള നടപടിക്രമങ്ങളുടെ സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്നും ഇവർ നൊബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

'ധീരരായ യുക്രൈനിയൻ പുരുഷന്മാരും സ്ത്രീകളും ജനാധിപത്യവും സ്വയം ഭരണവും സംരക്ഷിക്കാനായി പോരാടുകയാണ്'. പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി മുതൽ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടാൻ കുടുംബത്തോട് വിടപറയുന്ന സാധാരണക്കാർ വരെ ഉക്രെയ്നിലുടനീളം സ്വേച്ഛാധിപത്യത്തെ ചെറുത്തുനിൽക്കാൻ പോരാടുന്നു. ഇവരെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി പരിഗണിക്കണം' - അംഗങ്ങൾ അഭ്യർത്ഥിച്ചു.
യുക്രെയ്‌നിലെ ജനങ്ങൾക്ക് പിന്തുണ നൽകാൻ എന്ത് ചെയ്യാൻ പറ്റുമെന്നാണ് എല്ലാ ജനാധിപത്യവിശ്വാസികളും ഒരുപോലെ ചോദിക്കുന്നത്. ലോകം മുഴുവൻ യുക്രെയ്‌നിലെ ജനങ്ങൾക്ക് ഒപ്പമാണെന്ന് ഉറപ്പുവരുത്തേണ്ട സമയമാണിത്. അതിനാൽ തന്നെ കമ്മിറ്റിയോട് ഇവരെ നൊബേലിനായി പരിഗണിക്കണമെന്ന അഭ്യർത്ഥനയാണ് മുന്നോട്ടുവെക്കുന്നത്. ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനം ഒക്ടോബർ 3 മുതൽ 10 വരെ നടക്കും. 2022 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌ക്കാരത്തിനായി 251 വ്യക്തികളും 92 സംഘടനകളും അപേക്ഷിച്ചിട്ടുണ്ട്.