താലിബാൻ നിരപരാധികളായ കുട്ടികളെ തിരഞ്ഞു കൊല്ലുന്നു: Ex Afghan Minister
നിരപരാധികളായ കുട്ടികളെ പോലും താലിബാൻ തിരഞ്ഞെടുത്തു കൊല്ലുന്നുവെന്ന് മുൻ അഫ്ഗാൻ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി. ട്വീറ്റിലൂടെയാണ് മുൻ മന്ത്രി താലിബാൻറെ ക്രൂരത വെളിപ്പെടുത്തിയിരിക്കുന്നത്. തെളിവിനായി അദ്ദേഹം ചില കുട്ടികളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി അവരെ ഭരിക്കാനാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാബൂൾ: അഫ്ഗാനിസ്ഥാൻ (Afghanistan) അധിനിവേശത്തിനു ശേഷം താലിബാൻ സ്ത്രീകളെയും പെൺകുട്ടികളെയും അടിച്ചമർത്തുക മാത്രമല്ല കൊച്ചുകുട്ടികളെ പോലും ക്രൂരമായി കൊല്ലുന്നുവെന്ന് റിപ്പോർട്ട്. ഇക്കാര്യം അഫ്ഗാനിസ്ഥാനിലെ മുൻ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബിയാണ് ഉന്നയിച്ചത്.
താലിബാൻ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാനികളെ (Afghanistan) ഭയപ്പെടുത്തി കൊച്ചുകുട്ടികളേയും പ്രായമായവരേയും കൊലപ്പെടുത്തി ജനങ്ങളെ ഭരിക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും അന്ദറാബി (Masoud Andarabi) പറഞ്ഞു.
വീടുകൾ തിരഞ്ഞ് താലിബാൻ
'മിറർ' റിപ്പോർട്ട് പ്രകാരം താലിബാൻ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് കൊച്ചുകുട്ടികളെയും പ്രായമായവരേയും കൊന്നൊടുക്കി ജനങ്ങളെ ഭരിക്കാൻ ശ്രമിക്കുകയാണെന്ന് മസൂദ് അന്ദറാബി (Masoud Andarabi) ട്വീറ്റ് ചെയ്തു. താലിബാൻ അന്തരബിലെ ആളുകളുടെ വീടുകളിൽ അകാരണമായി തിരച്ചിൽ നടത്തുകയും ഒരു കാരണവുമില്ലാതെ അവരെ പിടികൂടുകയും നിരപരാധികളായ സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
പെൺകുട്ടികളുടെ പട്ടിക തയ്യാറാക്കുന്ന ഇമാമുകൾ
താലിബാന്റെ ക്രൂരത കാരണം ആളുകൾക്ക് അവരുടെ ജീവനും ബഹുമാനത്തിനും അന്തസിനും സ്വത്തിനും സംരക്ഷണം നൽകാൻ ആയുധമെടുക്കേണ്ടിവന്നുവെന്ന് അന്ദറാബി (Masoud Andarabi) പറഞ്ഞു. 12 നും 45 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഒരു പട്ടിക ഉണ്ടാക്കാൻ താലിബാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ ഇമാമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുൻ ആഭ്യന്തര മന്ത്രി പറഞ്ഞു. താലിബാനെതിരായ കലാപം ഒരിക്കലും അവസാനിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം തങ്ങളെ ഉപദ്രവിക്കുന്ന താലിബാനെതിരെ ശബ്ദം ഉയർത്തുന്നത് തുടരുമെന്നും പറഞ്ഞു.
Ashraf Ghani ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു
മാർച്ചിൽ പ്രസിഡന്റ് അഷ്റഫ് ഗനി അന്ദറാബിയെ (Masoud Andarabi) പുറത്താക്കിയിരുന്നു. സുരക്ഷാ സേനയുടെ ഹെലികോപ്റ്റർ വെടിവച്ച മിലിഷ്യ കമാൻഡറെ അറസ്റ്റ് ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതിനാലാണ് ഈ നടപടി. ഈ ആക്രമണത്തിൽ 9 സൈനികർ വീരമൃത്യു വരിച്ചിരുന്നു. അതേസമയം താലിബാനെതിരെ പോരാടാൻ വിമതർ ഇപ്പോഴും Panjshit ൽ ഒത്തുകൂടിയിട്ടുണ്ട്. ധാരാളം താലിബാൻ പോരാളികളെ അവിടെ അയച്ചിട്ടുണ്ട്. അവസാന ശ്വാസം വരെ താലിബാനെതിരെ പോരാടുമെന്നാണ് വിമതർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...