വാഷിങ്ടണ്‍: ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെയ്‌സ്ബുക്കിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി മോഷ്ടിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തുവെന്ന വിവാദം ഉയര്‍ന്നതിനു പിന്നാലെയാണ്‌ സ്വയം പാപ്പരായി പ്രഖ്യാപിക്കാന്‍ കമ്പനി തീരുമാനിച്ചത്. 


ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ഡോളറിന്‍റെ വരെ ആസ്തിയുള്ള കേംബ്രിഡ്ജ് അനലറ്റിക്ക ഒരു മില്ല്യണ്‍ മുതല്‍ 10 മില്ല്യണ്‍ വരെ ബാധ്യതയുള്ളതായാണ് കോടതിയില്‍ കാണിച്ചിരിക്കുന്നത്. 


ഫെയ്‌സ്ബുക്കില്‍നിന്ന് അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ ഇടപാടുകാരെ നഷ്ടപ്പെടാന്‍ കാരണമായ സാഹചര്യത്തില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല. അതുകൊണ്ട് പാപ്പരായി പ്രഖ്യാപിക്കുകയാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.