Fact Check: സ്വീഡനിലെ സെക്സ് ചാമ്പ്യൻഷിപ്പ്; പ്രചരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
Sex Championship: സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ എന്ന അനൗദ്യോഗിക സംഘടനയുടെ ഉടമയായ ഡ്രാഗൺ ബാറ്റിക്കാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വച്ചത്.
സ്വീഡനിൽ സെക്സ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെ പിന്നിലെ സത്യാവസ്ഥ എന്താണ്? ജൂൺ എട്ട് മുതൽ സ്വീഡനിൽ സെക്സ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പുറത്ത് വന്ന റിപ്പോർട്ടുകൾ പൂർണമായും സത്യമല്ല. സെക്സ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനമുണ്ടായിരുന്നു. സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ എന്ന അനൗദ്യോഗിക സംഘടനയുടെ ഉടമയായ ഡ്രാഗൺ ബാറ്റിക്കാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വച്ചത്.
മനുഷ്യരിൽ ലൈംഗികതയും മാനസികോല്ലാസവും മുൻനിർത്തി ഒരു ചാമ്പ്യൻഷിപ്പ് നടത്തണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ സ്വീഡന്റെ ദേശീയ സ്‌പോർട്‌സ് കോൺഫെഡറേഷൻ ഈ അപേക്ഷ തള്ളി. അപേക്ഷ അംഗീകരിക്കുന്നില്ലെന്നും നിരസിച്ചതായി അറിയിക്കുന്നുവെന്നും ഞങ്ങൾക്ക് മറ്റ് കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമാണ് സ്‌പോർട്‌സ് കോൺഫെഡറേഷൻ മേധാവി എറിക്സൺ ഇതിനോട് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...