Fathers Day 2021 Latest: ഒരു പെൺകുട്ടി തുടങ്ങിവെച്ച കഥ,പിന്നെ ലോകം മുഴുവൻ ഏറ്റെടുത്തു, ഫാദേഴ്സ് ഡേ ചരിത്രം ഇതാണ്
യൂറോപ്പിലെയും അമേരിക്കയിലെയും പല രാജ്യങ്ങളും യുഎസ് തീയതിയായ ജൂൺ മാസത്തെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃ ദിനമായി സ്വീകരിച്ചിരിക്കുന്നത്
എല്ലാവർക്കും ഒരു ദിവസം ഉണ്ട്. അമ്മമാർക്ക് ഒരു ദിവസമുണ്ടെങ്കിൽ അച്ഛൻമാർക്കും ഒരു ദിവസമുണ്ട്. അതാണ് ഫാദേഴ്സ് ഡേ.കത്തോലിക്കാ യൂറോപ്പിൽ മധ്യകാലഘട്ടം മുതൽ മാർച്ച് 19 ന് (സെന്റ് ജോസഫ്സ് ഡേ) ആഘോഷിക്കപ്പെടുന്ന ഈ ആഘോഷം സ്പാനിഷ്, പോർട്ടുഗീസ് തുടങ്ങി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ എത്തിച്ചേർന്നു.
യൂറോപ്പിലെയും അമേരിക്കയിലെയും പല രാജ്യങ്ങളും യുഎസ് തീയതിയായ ജൂൺ മാസത്തെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃ ദിനമായി സ്വീകരിച്ചിരിക്കുന്നത്. (2019 ൽ ജൂൺ 16). മാർച്ച്, ഏപ്രിൽ, ജൂൺ തുടങ്ങിയ ഏതെങ്കിലും മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ദിവസങ്ങളിൽ പിതൃ ദിനം ആഘോഷിക്കപ്പെടുന്നു. മദർ ഡേ, സഹോദരന്മാർക്കുള്ള ദിവസം, മുത്തശ്ശീമുത്തശ്ശൻ ദിവസം എന്നിവ പോലെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ആഘോഷങ്ങൾ പലതും ആഘോഷിക്കുന്നു.
ALSO READ: Father's Day 2021: എല്ലാവരും ചോദിക്കുന്ന ഇന്ത്യയിലെ ചില സെലിബ്രറ്റികളും അവരുടെ മക്കളും
1910-ൽ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടെ ആശയം. അമ്മ മരിക്കുമ്പോൾ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. അവരാറുപേരുടെയും ചുമതല അച്ഛന്റെ ചുമലിലായി. വില്യം ജാക്സൺ എന്ന ആ അച്ഛൻ നന്നായിത്തന്നെ മക്കളെ വളർത്തി.
ALSO READ: ഫാദേഴ്സ് ഡേ സ്പെഷ്യല്‍ ചിത്രങ്ങള്‍ കാണാം
വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ തങ്ങളെ വളർത്തി വലുതാക്കിയ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണ മെന്ന് കുറച്ചു മുതിർന്നപ്പോൾ മകൾക്ക് തോന്നി. അവൾ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേർന്ന് അവളുടെ സ്വപ്നം യാഥാർഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നെപ്പിന്നെ ആ ആഘോഷം പലനാടുകളിലേക്ക് വ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...