ലോകമൊട്ടാകെ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ബാധിച്ചതായി സംശയം. ചാര ബുധനാഴ്ച മാസ്ക് ധരിക്കാതെയാണ് മാര്‍പാപ്പ വിശ്വാസികളെ അഭിസംഭോധന ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംവദിച്ച അദ്ദേഹത്തിന് പെട്ടന്ന് അസുഖം ബാധിക്കുകയായിരുന്നു. എന്നാല്‍, മാര്‍പാപ്പയ്ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വത്തിക്കാന്‍ അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 


ചെറിയ അസുഖം കാരണം നോമ്പുകാല ആരംഭനാളുകളിലൊന്നില്‍ അദ്ദേഹത്തിന് വി.കുര്‍ബാന അര്‍പ്പിക്കാനായില്ല എന്നാണ് വത്തിക്കാന്‍ അധികൃതര്‍ പറയുന്നത്. നേരിയ അസ്വസ്ഥത തോന്നിയ അദ്ദേഹം സാന്താ മാർത്ത [മാര്‍പാപ്പയുടെ വത്തിക്കാൻ വസതി]യില്‍ വിശ്രമിക്കുകയാണെന്ന് വത്തിക്കാന്‍ വക്താവ് മാറ്റയോ ബ്രൂണി പറഞ്ഞു. 


ചാര ബുധനാഴ്ച നടന്ന ശുശ്രൂഷകള്‍ക്കിടെ പാപ്പയ്ക്ക് ചുമയും ജലദോഷവും ഉള്ളതായി  ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊറോണ വൈറസ് ബാധിച്ചെന്ന സംശയം ഉയര്‍ന്നത്.  ശുശ്രൂഷകളില്‍ ബലിയര്‍പ്പണം നടത്തിയ പോപ്‌ ജനങ്ങളെ അഭിവാദ്യം ചെയ്തപ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ല.


വൈറസ് പിടിപെട്ടവർക്ക് പ്രതീക്ഷയുടെ സന്ദേശം നൽകിയ അദ്ദേഹം വിശ്വാസികളുടെ കവിളിലും തലയിലും ചുംബിക്കുകയും, കൈകളിലും മുഖത്തും സ്പർശിക്കുകയും ചെയ്തിരുന്നു. കൂടാതെ, വ്യാഴാഴ്ച റോമില്‍ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയില്‍ മാര്‍പ്പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. 


യൂറോപ്പില്‍ കൊറോണ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇറ്റലിയിലാണ്. 650ലേറെ പേര്‍ക്ക് ഇതുവരെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേര്‍ മരണപ്പെടുകയും ചെയ്തു. റോമില്‍ മാത്രം ഇതുവരെ മൂന്ന് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മൂന്ന് രോഗികളും വൈറസ് ബാധയില്‍നിന്ന് മുക്തരായിട്ടുണ്ട്