Afghan judges: അഫ്ഗാനിൽ ജയിൽ മോചിതരായവർ വനിതാ ജഡ്ജിമാരെ വേട്ടയാടുന്നതായി റിപ്പോർട്ട്
ആക്രമണത്തിന് ഇരയാകുമെന്ന് ഭയന്ന് നിരവധി വനിത ജഡ്ജിമാർ ഒളിവിലാണെന്നാണ് വിവരം. അജ്ഞാത നമ്പറുകളിൽ നിന്ന് ജഡ്ജിമാർക്ക് വധഭീഷണി സന്ദേശങ്ങളും എത്തിതുടങ്ങി.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ (Afghanistan) ഭരണം പിടിച്ചതിന് പിന്നാലെ താലിബാൻ (Taliban) മോചിപ്പിച്ച കുറ്റവാളികൾ തങ്ങളെ ശിക്ഷിച്ച വനിതാ ജഡ്ജിമാരെ (Female Judges) വേട്ടയാടുന്നതായി റിപ്പോർട്ട്. ഇവരുടെ ആക്രമണത്തിന് ഇരയാകുമെന്ന് ഭയന്ന് നിരവധി വനിത ജഡ്ജിമാർ ഒളിവിലാണെന്നാണ് വിവരം. അജ്ഞാത നമ്പറുകളിൽ നിന്ന് ജഡ്ജിമാർക്ക് വധഭീഷണി (Life Threat) സന്ദേശങ്ങളും എത്തിതുടങ്ങി. ബിബിസി (BBC) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
രഹസ്യകേന്ദ്രങ്ങളിൽ കഴിയുന്ന ആറു ജഡ്ജിമാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സ്ത്രീകൾക്കെതിരേ അതിക്രമം നടത്തിയ ഒട്ടേറെപ്പേരെ ശിക്ഷിച്ചിട്ടുണ്ട്. ഇവരെയെല്ലാം മോചിപ്പിച്ചുവെന്നറിഞ്ഞ ഉടനെ എല്ലാം ഇട്ടെറിഞ്ഞ് കുടുംബസമേതം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഒരു ജഡ്ജി ബിബിസിയോട് പറഞ്ഞു.
Also Read: Afghanistan: സ്വകാര്യ സർവ്വകലാശാലകളിലെ പെൺകുട്ടികൾക്ക് മാർഗരേഖ പുറത്തിറക്കി Taliban
30 കൊല്ലം നീണ്ട ഔദ്യോഗികജീവിതത്തിൽ താലിബാൻ അംഗങ്ങൾ പ്രതികളായ സ്ത്രീപീഡന കേസുകളാണ് കൂടുതലും കൈകാര്യം ചെയ്തിരുന്നതെന്ന് മറ്റൊരു ജഡ്ജി വെളിപ്പെടുത്തി. ശിക്ഷ നൽകിയ 20-ഓളം കുറ്റവാളികളിൽനിന്നും ഭീഷണിവിളികൾ വന്നതോടെ 15 അംഗ കുടുംബത്തിനൊപ്പം അവർ ഒളിവിൽ പോകുകയായിരുന്നു.
Also Read: Afghanistan-Taliban : അഫ്ഘാനിസ്ഥാൻ താലിബാന്റെ കീഴിലെത്തുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഇതിനിടെ വസ്ത്രങ്ങളെടുക്കാൻ വീട്ടിലേക്കു തിരികെപോയ ബന്ധുവിനെ താലിബാനികൾ മർദിച്ചു. സ്ഥിരമായി വീടു മാറികൊണ്ടിരിക്കാൻ സഹോദരിയോട് നിർദേശിച്ചെന്നും അവർ പറഞ്ഞു.
താലിബാൻ അംഗങ്ങളിൽനിന്നും ഭാര്യമാർക്ക് വിവാഹമോചനം നേടികൊടുത്തതിന് ഭീഷണി നേരിടുന്നതായി അസ്മ എന്നുപേരു നൽകിയിരിക്കുന്ന ജഡ്ജി പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചയാകുമ്പൾ അവരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച ജഡ്ജിമാരുടെ കാര്യം മറക്കുകയാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 20 കൊല്ലത്തിനിടെ 270 സ്ത്രീകളാണ് രാജ്യത്ത് ജഡ്ജി സ്ഥാനത്തിരുന്നത്. വനിതാ ജഡ്ജിമാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട മുൻ ജഡ്ജി മാർസിയ ബാബാ കർഖായിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...