ഹെൽസിങ്കി:  മയക്കുമരുന്ന് ഉപയോഗിച്ച് പാർട്ടിക്ക് പങ്കെടുത്തെന്ന ഫിൻലാൻറ് പ്രധാനമന്ത്രി സന്ന മാരിനെതിരായ ആരോപണത്തിൽ പുതിയ വഴിത്തിരിവ്.  പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിൽ സന്ന മയക്കുമരുന്ന ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സന്നാ മാരിൻ പങ്കെടുത്ത പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് പരിശോധനക്ക് വിധേയയായത്. കൊക്കെയ്ൻ, ആംഫെറ്റാമൈൻസ്, കഞ്ചാവ്, ഒപിയോയിഡുകൾ, ഐഡ വാലിൻ തുടങ്ങിയ വിവിധ മയക്കുമരുന്നുകളുടെ സാന്നിധ്യമാണ് പരിശോധിച്ചതെന്നും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തിങ്കളാഴ്ച പറഞ്ഞു.


Also Read: കോം​ഗോയിൽ റിപ്പോർട്ട് ചെയ്ത എബോള കേസ് മുൻ വകഭേദവുമായി ബന്ധമുള്ളത്, രോ​ഗി മരിച്ചു; സമ്പർക്കമുണ്ടായ 50 പേരെ കണ്ടെത്താനായിട്ടില്ല


അതേസമയം സാമൂഹിക മാധ്യമങ്ങളിൽ എത്തിയ വീഡിയോ ദൃശ്യങ്ങൾ ,താൻ  സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ചപ്പോഴത്തെയാണെന്നും ഇത് തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെന്നും സന മാരിൻ വ്യക്തമാക്കി.


"എന്റെ ജീവിതത്തിൽ ചെറുപ്പത്തിൽ പോലും, ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും,വീഡിയോകൾ സുഹൃത്തുക്കൾക്ക് മാത്രം കാണാൻ വേണ്ടി ഓൺലൈനിൽ പ്രസിദ്ധീകരിച്ചതായിരുന്നെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.മദ്യം മാത്രമേ കുടിച്ചിട്ടുള്ളൂവെന്നും നിയമവിരുദ്ധമായ ഏതെങ്കിലും പദാർത്ഥം കഴിച്ചതിന് തെളിവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി


വീഡിയോ പുറത്ത് വന്നതിന് പിന്നാലെ  മാരിൻ സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയ ആകണമെന്ന് പ്രതിപക്ഷ പാർട്ടികളാണ് ആവശ്യപ്പെട്ടത്. 2019-ൽ 34-ആം വയസ്സിൽ ആണ് സന മാരിൻ ഫിൻലാൻറ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്. നേരത്തെയും  തന്റെ ഔദ്യോഗിക വസതിയിലെ പാർട്ടികളെച്ചൊല്ലി ഇവർ വിമർശനങ്ങൾക്ക് വിധേയയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.