Finland: പ്രഭാതഭക്ഷണത്തിന് ഇത്രമാത്രം ചിലവോ? പ്രധാനമന്ത്രിയ്ക്കെതിരെ അന്വേഷണം
പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണ ചിലവ് ഇത്രയധികമോ? ജനങ്ങള്‍ നികുതി നല്‍കുന്ന പണത്തില്‍ നിന്നും പ്രഭാതഭക്ഷണത്തിനായി അധികം തുക ചിലവഴിക്കുന്നതായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയ്ക്കെതിരെ ആരോപണം.
Finland: പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണ ചിലവ് ഇത്രയധികമോ? ജനങ്ങള്‍ നികുതി നല്‍കുന്ന പണത്തില്‍ നിന്നും പ്രഭാതഭക്ഷണത്തിനായി അധികം തുക ചിലവഴിക്കുന്നതായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയ്ക്കെതിരെ ആരോപണം.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി സന മരിന് എതിരെയാണ് പൊലീസ് അന്വേഷണം. വെള്ളിയാഴ്ചയാണ് ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്
കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടെ കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍(26423 രൂപ) ചിലവാക്കിയതായാണ് ആരോപണം. വിഹായം പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി സന മരിന്‍ വിശദമാക്കുന്നത്. പ്രധാനമന്ത്രി പദവിയില്‍ ഉള്ളയാള്‍ക്ക് ഗുണമുണ്ടാകുന്ന നിലയിലുള്ള തീരുമാനം എടുക്കുന്നതില്‍ തനിക്ക് പങ്കില്ലെന്നും മുന്‍പുള്ള പ്രധാനമന്ത്രിമാര്‍ സ്വീകരിച്ചിരുന്ന ആനുകൂല്യം മാത്രമാണ് താനും സ്വീകരിച്ചതെന്നും അവര്‍ പറയുന്നു.
Also Read: Corona Virus ചൈനയുടെ സൃഷ്ടി, തെളിവുകള്‍ നിരത്തി ശാസ്ത്രലോകം...!!
ഫിന്‍ലന്‍ഡിലെ ഒരു വാര്‍ത്താ മാധ്യമം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് നിയമപ്രകാരമല്ലാത്ത രീതിയില്‍ നികുതി പണത്തില്‍ നിന്നും സബ്സിഡി ലഭിച്ചിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...