ബാഗ്ദാദ് : ഇറാഖിൽ വിവാഹചടങ്ങിനിടെയുണ്ടായ തീപിടുത്തത്തിൽ നൂറലധികം പേര മരിച്ചു. 200 അധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 114 പേരുടെ മരണമാണ് ഇതിനോടകം സ്ഥരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. ഇറാഖിലെ നിനവെ പ്രവശ്യയിലെ ഹംദാനിയ ജില്ലയിൽ സെപ്റ്റംബർ 27 ബുധനാഴ്ചയാണ് അപകടം സംഭവിക്കുന്നത്. അൽ-ഹംദാനിയ നഗരത്തിൽ വെച്ച് നടന്ന ഒരു ക്രിസ്ത്യൻ വിവാഹ ചടങ്ങിനിടെയാണ് തീപിടുത്തമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹ ആഘോഷത്തിനിടെ കരിമരുന്ന് പ്രയോഗം നടത്തുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. ഏകദേശം 700 ഓളം പേർ വിവാഹ ചടങ്ങ് നടന്ന ഹാളിൽ സന്നിധരായിരുന്നു. ഹാളിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം ഉണ്ടായതിനാലാണ് അപകടത്തിന്റെ തീവ്രതയിൽ വർധനയുണ്ടായരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ALSO READ : China Releases Standard Map: വീണ്ടും വെല്ലുവിളിച്ച് ചൈന; അരുണാചൽ പ്രദേശ്, അക്സായി ചിൻ എന്നിവ ഉള്‍പ്പെടുത്തി പുതിയ ഭൂപടം


പ്രാദേശിക സമയം രാത്രി 10.45 ഓടെയാണ് തീപിടുത്തം ഉണ്ടാകുന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ ഉടൻ തന്നെ പ്രാദേശിക സർക്കാർ രക്ഷപ്രവർത്തനം ആരഭിക്കുകയും ചെയ്തു. രക്ഷപ്രവർത്തനം ക്രോഡീരിക്കുന്നതിനായി എല്ലാ നിർദേശം നൽകിയതായി ഇറാഖി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ-അൽ-സുദാനി അറിയിക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം