1- ടോമിയോക്ക ( ജപ്പാൻ)


COMMERCIAL BREAK
SCROLL TO CONTINUE READING

2010 ലെ കണക്കനുസരിച്ച്, ഈ ജാപ്പനീസ് നഗരത്തിലെ ജനസംഖ്യ ഏകദേശം 15,000 ആയിരുന്നു. തുടർന്ന് 2011ൽ സുനാമി ഉണ്ടാകുകയും ഫുകുഷിമ ദായിച്ചി ആണവനിലയത്തിൽ നിന്ന് ചോർച്ച ആരംഭിക്കുകയും ചെയ്തു. ഇതുമൂലം റേഡിയേഷൻ പടർന്നു. റേഡിയേഷൻ ഭയന്ന് ഇവിടെ നിന്നും ആളുകൾ പാലായനം ചെയ്ത് തുടങ്ങി. 58 വയസ്സുള്ള നവോ മത്സുമുറ മാത്രമാണ് നഗരത്തിൽ അവശേഷിച്ചത്. 


2- മോണോവി (നെബ്രാസ്ക യു.എസ്)


മോണോവി എന്നാൽ പുഷ്പം എന്നാണ് അർത്ഥമാക്കുന്നത്. 1902-ൽ ഇവിടെ പണിത ആദ്യത്തെ കെട്ടിടം ഒരു പോസ്റ്റോഫീസായിരുന്നു. 1967-ൽ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടി. മെച്ചപ്പെട്ട ജോലിയും സ്ഥിരതയും തേടി ആളുകൾ ഇവിടം വിട്ടുകൊണ്ടേയിരുന്നു. ഒരു ദമ്പതികൾ മാത്രം ഇവിടെ അവശേഷിച്ചു. 2004ൽ ഭർത്താവ് മരിച്ചതോടെ ഭാര്യമാത്രമായി ഇവിടെ താമസം. 


3- വില്ല ഇപെക്യുൻ (അർജന്റീന)


1920-കളിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസ് പ്രവിശ്യയിലായിരുന്നു ഈ നഗരം. തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് പോകുന്നവരുടെ വിശ്രമകേന്ദ്രമായിരുന്നു ഇത്. 1985-ലെ അതിരൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഇത് പൂർണ്ണമായും നശിച്ചു. ജനങ്ങളെല്ലാം നഗരം വിട്ടുപോയി, അതോടെ ഇവിടെ വിജനമായി. ഇതിന് ശേഷം 2009ൽ പാബ്ലോ നൊവാക് എന്ന വ്യക്തി ഇവിടെ താമസിക്കാൻ മടങ്ങി എത്തി. 



4- ബൊനാൻസ (കൊളറാഡോ യുഎസ്)


വെള്ളി ഖനികൾ കണ്ടെത്തിയതോടെയാണ് ഇവിടം ജനവാസ മേഖലയായത്. 1880-കളിൽ ആയിരത്തിലധികം ആളുകൾ ഇവിടെ താമസിച്ചിരുന്നു. പിന്നീട് ക്രമേണ വെള്ളി ഖനനം കുറയുകയും ആളുകൾ നഗരം വിട്ടുപോകുകയും ചെയ്തു. 2010ൽ ഇവിടെ 16 പേർ മാത്രമാണുണ്ടായിരുന്നത്. 


5- കാസ് (ന്യൂസിലാൻഡ്)


1910-ൽ ഈ നഗരം സ്ഥാപിതമായ സമയത്ത് ഏകദേശം 800 ആളുകൾ താമസിച്ചിരുന്നു. എന്നാൽ ഇന്ന് അഞ്ച് വീടുകളും ഒരാളും മാത്രമാണ് ഇവിടെയുള്ളത്. ബാരി ഡ്രമ്മണ്ട് എന്നാണ്. കാസിലെ ഏക താമസക്കാരന്റെ പേര്.  കിവി-റെയിൽവേയിലെ ജീവനക്കാരാണ് ഇദ്ദേബം. റെയിൽവേയിലെ കേസുകളുടെ മേൽനോട്ട ചുമതല അദ്ദേഹത്തിനാണ്. താൻ ഒരിക്കലും കാസിനെ വിടില്ലെന്ന് ബാരി പറയുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.