Florida: രാവിലെ  ഉറക്കച്ചടവോടെ വാതില്‍ തുറക്കുമ്പോള്‍ മുറ്റത്ത്‌ വാ പൊളിച്ചു നില്‍ക്കുന്ന മുതലയെ കണ്ടാല്‍ എന്തായിരിക്കും  അവസ്ഥ... സാധാരണക്കാരെകൊണ്ട് ചിന്തിക്കാന്‍ കൂടി കഴിയില്ല, എന്നാല്‍, ഈ യുവാവ്‌ ചെയ്തത് കണ്ടോ?  


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ വീടിന് മുന്നില്‍ അപ്രതീക്ഷിതമായി എത്തിയ മുതലയെ ധൈര്യപൂര്‍വം പിടികൂടി തിരികെ  തടാകത്തിന് സമീപം കൊണ്ടുവിടുന്ന  യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 


ഫ്ലോറിഡയിലാണ് സംഭവം.  മുതലയെ പിടിക്കുക എന്നത്  അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കെല്ലാം അറിയാം.  മറ്റ് ഉരഗങ്ങളെ പിടിക്കുന്നത് പോലെ അത്ര പെട്ടെന്ന് പിടികൂടാന്‍ കഴിയില്ല, മാത്രമല്ല ഏറെ  അപകടവുമാണ്.


എന്നാല്‍  തന്‍റെ  വീട്ടുമുറ്റത്തെത്തിയ  മുതലയെ ധൈര്യപൂര്‍വം പിടികൂടി ഇയാള്‍ തിരികെ വിടുകയാണ്.  യുവാവ് വളരെ തന്ത്രപൂര്‍വ്വം  മുതലയെ ഒരു ചവര്‍ വീപ്പയ്ക്കുള്ളിലാക്കുകയാണ്.  യുവാവ്‌  മുതലയെ  തന്ത്രപൂര്‍വം  വീപ്പയ്ക്കുള്ളിലാക്കുന്ന  ദൃശ്യം  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. 



വീടിന്‍റെ മുറ്റത്തുകൂടി  നടക്കുന്ന മുതലയെ യുവാവ് വലിയ വീപ്പയിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.  വീപ്പ അടുത്തേക്ക് കൊണ്ടുവരുന്നതിനനുസരിച്ച്‌ മുതല  പിന്നിലേക്ക് നീങ്ങുന്നത് കാണാം. വീപ്പ കൊണ്ട് തള്ളി മുതലയെ വീടിന്‍റെ ചുവരിനടുത്തെത്തിച്ചതോടെ മുതലയ്ക്ക് ഓടി മാറാന്‍ സ്ഥലമില്ലാതായി. പിന്നാലെ വീപ്പ കൊണ്ട് തള്ളി മുതലയെ അതിനുള്ളിലേക്ക് കയറ്റുകയും അതിന്‍റെ  അടപ്പ്  നിമിഷ നേരം കൊണ്ട് അടയ്ക്കുകയും ചെയ്തു.


മറ്റൊരു വീഡിയോയില്‍ അതിന്‍റെ അവസാന ഭാഗവും ഉണ്ട്.  അതായത് യുവാവ് മുതലയെ സമീപത്തുള്ള തടാകത്തിനരികില്‍ തുറന്നു വിടുകയാണ്. 


മുതലയെ സാഹസികമായി കുടുക്കിയ യുവാവിന്‍റെ  ധീരതയെ പ്രശംസിക്കുമ്പോഴും  യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഈ സാഹസം നടത്തിയത്  അപകടകരമാണെന്നും അഭിപ്രായപ്പെട്ടവര്‍ ഏറെ.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.