ന്യൂസിലാന്റിന്റെ ചരിത്രത്തിൽ ആദ്യമായി നിയമനിർമ്മാതാക്കളിൽ ഭൂരിഭാ​ഗവും സ്ത്രീകൾ. ട്രെവർ മല്ലാർഡിന് പകരം ലിബറൽ ലേബർ പാർട്ടിയിൽ നിന്നുള്ള സോറയ പെകെ-മേസൺ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ട്രെവർ മല്ലാർ‍‍ഡ് അയർലന്റിൽ അംബാസഡറായി ചുമതലയേറ്റ സാഹചര്യത്തിലാണ് സോറയ പെകെ-മേസൺ പാർലമെന്റിലെത്തിയത്. മറ്റൊരു പാർലമെന്റ് അം​ഗം രാജിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് പുരുഷന്മരേക്കാൾ കൂടുതൽ സ്ത്രീകൾ പാർലമെന്റിൽ അം​ഗങ്ങളായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ പാർലമെന്റിൽ 60 സ്ത്രീകളും 59 പുരുഷന്മാരുമാണ് ഉള്ളത്. ഈ വർഷം പാർലമെന്റുകളിൽ കുറഞ്ഞത് 50 ശതമാനം സ്ത്രീ പ്രാതിനിധ്യമെങ്കിലും വേണമെന്നാണ് ഇന്റർ-പാർലമെന്ററി യൂണിയൻ വ്യക്തമാക്കിയിരുന്നത്. ആഗോളതലത്തിൽ, നിയമനിർമ്മാതാക്കളിൽ ഏകദേശം 26 ശതമാനവും സ്ത്രീകളാണെന്ന് യൂണിയൻ പറയുന്നു.


ALSO READ: Joe Biden: യുക്രൈനിലെ ആണവായുധ പ്രയോ​ഗത്തിൽ റഷ്യക്ക് താക്കീതുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ


ശക്തമായ സ്ത്രീ പ്രാതിനിധ്യത്തിന്റെ ചരിത്രമാണ് ന്യൂസിലാന്റിനുള്ളത്. സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ അനുമതി നൽകിയ ആദ്യ രാജ്യമായി 1893-ൽ ന്യൂസിലാന്റ് മാറി. നിലവിലെ പ്രധാനമന്ത്രിയായ ജസീന്ദ ആർഡേൺ രാജ്യത്തിന്റെ മൂന്നാമത്തെ വനിതാ നേതാവായിരുന്നു. കൂടാതെ ന്യൂസിലാന്റിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഗവർണർ ജനറലും ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട സ്ഥാനങ്ങളും സ്ത്രീകളാണ് വഹിക്കുന്നത്.


“ഇത് എനിക്ക് വിശേഷപ്പെട്ട ദിവസമാണ്, ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രമാണെന്ന് ഞാൻ കരുതുന്നു,” പെക്കെ-മേസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “പൊതുജീവിതത്തിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു രാജ്യത്ത് എന്റെ പെൺമക്കൾ വളരുന്നതിൽ താൻ വളരെ സന്തുഷ്ടനാണെന്ന് കൺസർവേറ്റീവ് നാഷണൽ പാർട്ടിയുടെ ഉപനേതാവായ  നിക്കോള വില്ലിസ് പറയുന്നു. നിലവിൽ ലിബറൽ പാർട്ടിക്ക് എതിർ പാർട്ടിയേക്കാൾ സ്ത്രീ പ്രാതിനിധ്യം കുറവാണ്. വരും വർഷങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലെയും സ്ത്രീകളുടെ രാഷ്ട്രീയ-സാമൂഹിക സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസിലന്റിന് ഏറെ അഭിമാനകരമായ നേട്ടമാണിത്.