Imran Khan : പാകിസ്ഥൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു
Former Pak PM Imran khan injured by gunfire വസീറാബാദിൽ നടന്ന റാലിക്കിടെയാണ് വെടിയേറ്റത്
ഇസ്ലാമബാദ് : പാകിസ്ഥൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റതായി റിപ്പോർട്ട്. വസീറബാദിൽ വെച്ച് നടന്ന പാകിസ്ഥൻ തെഹ്റീക്ക് ഇ-ഇൻസാഫിന്റെ റാലിക്കിടെയാണ് പാർട്ടി ചെയർമാനായ ഇമ്രാൻ ഖാന് വെടിയേറ്റത്. കാലിന് വെടിയേറ്റ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റാലിയിൽ പങ്കെടുത്ത നാല് പേർക്കേറ്റതായിട്ടാണ് റിപ്പോർട്ട്. സിന്ധ് ഗവർണർ ഇമ്രാൻ ഇസ്മൈയിൽ, പാകിസ്ഥൻ സെനറ്റംഗം ഫൈസൽ ജാവേദ് ഖാൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. വെടിയുതർത്ത അക്രമിയ പോലീസ് പിടികൂടിയതായിട്ടും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഭരണകക്ഷിയായി പാർട്ടിക്കെതിരെ ഇമ്രാൻ നടത്തുന്ന ലോങ് മാർച്ച് വസീറബാദിൽ എത്തിയപ്പോഴാണ് സംഭവം. ഇമ്രാൻ തങ്ങിയിരുന്ന കണ്ടെയ്നറിനുള്ളിലേക്ക് അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിന് ശേഷം റാലിക്ക് സമീപം വൻ ജനക്കൂട്ടമാണ് ഉടലെടുത്തത്.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...