ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി; മൂന്ന് ദിവസം അവധി
വിപ്ലവകരമായ തൊഴിൽ നിയമം പ്രാബല്യത്തിൽ വരുത്തി യുകെ
ആഴ്ചയിൽ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഈ പുതിയ തൊഴിൽ കോഡ് വ്യവസ്ഥ അനുവദിച്ചെങ്കിലും പല രാജ്യങ്ങളിലും ഇത് നടപ്പിലാക്കിയിട്ടില്ല. ഓസ്ട്രേലിയ, ബെൽജിയം, സ്കോട്ട്‌ലാന്‍ഡ്, സ്പെയിൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ നിയമം കൊണ്ടുവന്നിരുന്നു. ഇപ്പോൾ യുകെയിലെ നൂറോളം കമ്പനികളിലാണ് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നത്.
എന്താണ് ഫോർ ഡേ വർക്ക്?
ആഴ്ചയില്‍ 4 ദിവസം ജോലി സമ്പ്രദായത്തിലേക്ക് മാറാനൊരുങ്ങി യുകെ കമ്പനികളും. ഈ നിയമത്തെ കുറിച്ച് വർഷങ്ങളായി ചർച്ചകളും സംവാദങ്ങളും നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രയോഗികമായി നടപ്പിലാക്കാനുള്ള പ്രശ്നങ്ങളാണ് പല കമ്പനികളും പങ്കുവെയ്ക്കുന്നത്. മാത്രമല്ല ശമ്പളത്തിന്റെ കാര്യത്തിലും ചില അവ്യക്തതകൾ തൊഴിലാളികളെ അലട്ടുന്നുണ്ട്. എന്നാൽ ശമ്പളത്തിലോ മറ്റ് ആനുകൂല്യങ്ങളിലോ കുറവ് വരുത്തുന്ന രീതിയല്ല ഈ പുതിയ തൊഴിൽ കോഡിനുള്ളത്. ആഴ്ചയിൽ ജോലി ചെയേണ്ട നിശ്ചിത സമയം നാല് ദിവസം കൊണ്ടോ അഞ്ച് ദിവസം കൊണ്ടോ ചെയ്ത് തീർക്കണം എന്നതാണ് ഇതിന്റെ വ്യവസ്ഥ. ഒരു തൊഴിലാളി ആഴ്ചയിൽ ചെയേണ്ട ജോലി 48 മണിക്കൂറാണ്. ഇതിൽ കൂടുതൽ ജോലി ചെയേണ്ട എന്നാണ് പുതിയ തൊഴിൽ നിയമം. നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും പിന്തുടരുന്നത് എട്ട് മണിക്കൂർ വീതം ആറ് ദിവസം എന്ന കണക്കിലാണ്. ചില സ്ഥാപനങ്ങൾ അത് 9 മണിക്കൂർ വീതം അഞ്ച് ദിവസം എന്ന രീതിയിലും പിന്തുടരും. എന്നാൽ പുതിയ ഭേദഗതി പറയുന്നത് ഈ 48 മണിക്കൂർ ജോലി നാല് ദിവസം കൊണ്ട് ചെയ്ത് തീർക്കാം എന്നാണ്. നാല് ദിവസം വേണോ, അഞ്ച് ദിവസം വേണോ എന്ന് തൊഴിലാളിക്ക് തീരുമാനിക്കാം. ഇതിനുള്ള ഓപ്ഷൻ ഉണ്ടാകും. സമയ ക്രമീകരണത്തിന് തൊഴിലുടമയും തയ്യാറാകണം. ഇതിലൂടെ തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഉയരുമെന്നാണ് വിലയിരുത്തൽ. ഈ നിയമം പരീക്ഷിച്ച രാജ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നതും അത് തന്നെയാണ്.
Also read:FIFA World Cup 2022 : ഖത്തർ ലോകകപ്പിന് വൈറസ് ഭീഷിണിയും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് കമ്പനികളും ആഴ്ചയില്‍ 4 ദിവസം എന്ന നിലയില്‍ ജോലി സമയം ക്രമപ്പെടുത്താൻ ഒരുങ്ങുന്നത്. യുകെയിൽ ആദ്യമായി ഫോർ ഡേ വർക്ക് സമ്പ്രാദയം കൊണ്ടുവരാൻ തയ്യാറായി നൂറോളം കമ്പനികളാണ് രംഗത്തെത്തിയത്. ആഴ്ചയിൽ നാല് ദിവസം പ്രവൃത്തിദിനങ്ങളും മൂന്ന് ദിവസം അവധിയും നൽകും. ഏകദേശം 2500ലെറെ ജോലിക്കാരാണ് ഈ പുതിയ ജോലിക്രമത്തിലേക്ക് മാറാനായി തയ്യാറായത്. യുകെയിലെ വലിയ രണ്ട് കമ്പനികളാണ് ഇപ്പോൾ ഫോർ ഡേ വർക്ക് തീരുമാനവുമായി രംഗത്തെത്തിയത്. ആറ്റം ബാങ്കും ഗ്ലോബൽ മാർക്കറ്റിംഗുമാണ് ഈ പദ്ധതിയിൽ ഒപ്പ് വെച്ചത്. രണ്ട് കമ്പനികളിലെ 450 ഓളം ജീവനക്കാരാണ് ഫോർ ഡേ വർക്കിന്റെ ഭാഗമാകുക. ഇതിലൂടെ ദീർഘമായ ദിവസങ്ങളിൽ ജോലി ചെയ്യുന്നതിന് പകരം കുറഞ്ഞ ദിവസങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആദം റോസ് പറഞ്ഞത്. തീരുമാനം പ്രാബല്യത്തിൽ വരുത്തിന് മുന്നോടിയായി പല കമ്പനികളും ട്രയൽ ക്യാംപെയിനും നടത്തിയിരുന്നു. എഴുപതോളം കമ്പനികളിലെ 3000ത്തിലധികം വരുന്ന തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ട്രയൽ സംഘടിപ്പിച്ചത്. എന്തായാലും സംഗതി വിജയിച്ചാൽ ഈ പദ്ധതി ഇന്ത്യയിലും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...