പാരീസ്:  ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥീകരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രാന്‍സിന്‍റെ തെക്കന്‍ പ്രവിശ്യയിലെ കര്‍ക്കസണ്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്.


നിരവധിപ്പേരെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇവരെ മോചിപ്പിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.