Sierra Leone | സിയാറ ലിയോണിൽ ഇന്ധന ടാങ്കർ ലോറി പൊട്ടിത്തെറിച്ച് 99 പേർ മരിച്ചു
ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു
ഫ്രീടൗൺ: ആഫ്രിക്കൻ (Africa) രാജ്യമായ സിയാറ ലിയോണിൽ ടാങ്കർ ലോറി പൊട്ടിത്തെറിച്ച് 99 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. ലോറി മറിഞ്ഞതിനെ തുടർന്ന് സംഭവസ്ഥലത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇതാണ് മരണസംഖ്യ (Death toll) ഉയരാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
ഒരു ബസിലെ മുഴുവൻ ആളുകളും മരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സിയാറ ലിയോണിലെ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ തലവൻ പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...