മൃഗങ്ങളുടെ ചില കുസൃതികൾ നമ്മെ പലപ്പോഴും ചിരിപ്പിക്കാറുണ്ട്. അവരുടെ ചില ചേഷ്ടകൾ നമ്മൾ കണ്ട് നിന്ന് പോകും. പ്രത്യേകി കുട്ടിയാനകളുടെ. പലപ്പോഴും കുട്ടിയാനകൾ അവർ സ്വയം മറന്ന് അവരുടെ ലോകത്തായിരിക്കും. ആ നിമിഷങ്ങളിൽ ഒരു കുസൃതി ഉണ്ടാകും എന്നതും ഉറപ്പാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു യുവാവിനും യുവതിക്കും സംഭവിച്ച ഒരു രസകരമായ സംഭവമാണ് വീഡിയോ. കുട്ടിയാന ചെയ്ത കുസൃതിയിൽ ഇരുവരും ഒന്ന ഭയപ്പെട്ടെങ്കിലും തൊട്ടടുത്ത നിമിഷം ആ സംഭവം എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്യും. എന്നാൽ ഇത് ചെയ്തതിന് ശേഷം ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന ഒരു നിൽപ്പായിരുന്നു ആന.


ALSO READ : Viral News : റീൽസെടുക്കാൻ ഒരു വരനെ വേണം! വൈറലായി ഒരു മാട്രിമോണിയൽ പരസ്യം


കുട്ടിയാനയ്ക്കൊപ്പം ഒരു യുവാവും യുവതിയും ഫോട്ടോ എടുക്കാൻ നിൽക്കുന്നതാണ് വീഡിയോ. ഈ സമയം ആന തുമ്പി കൈ ഉയർത്തി നിൽക്കുകയായിരുന്നു. തുടർന്ന് കുട്ടിയാന യുവാവിന്റെ തുമ്പിക്കൈ കൊണ്ട് ഒരിടത്ത് തൊടുന്നതാണ് വീഡിയോ. ഈ സമയം യുവാവും യുവതിയും ഭയന്ന് ആനയുടെ പക്കൽ നിന്നും ഓടി മാറി. ഈ സമയം മറ്റുള്ളവർ ചിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം: 



ട്രോൾ ഗാരേജ് എന്ന സോഷ്യൽ മീഡിയ പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെട്ടം സിനിമയുടെ ശബ്ദശകലം ഉപയോഗിച്ചുകൊണ്ടാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. തായിലാൻഡിൽ നിന്നുള്ള വീഡിയോയാണിതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി നിരവധി പേരാണ് രസകരമായ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.