ന്ത് രൂപം കിട്ടിയാലും അത് എങ്ങനെ ടാറ്റൂവാക്കാം എന്ന് ചിന്തിക്കുന്നവരാണ്  ഇന്നത്തെ ന്യൂ ജെൻ തലമുറ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദൈവങ്ങള്‍, പങ്കാളിയുടെ പേര്, പൂവ്, പൂമ്പാറ്റ, അക്കങ്ങള്‍, അക്ഷരങ്ങള്‍, സംഗീതോപകരണങ്ങള്‍ അങ്ങനെ കണ്ണില്‍ കണ്ടതെന്തും ശരീരത്തില്‍ ടാറ്റൂ ചെയ്യുകയും ചെയ്യും. 


എന്നാല്‍, ഇതുവരെ ആര്‍ക്കും തോന്നാത്ത ഒരു ടാറ്റൂ ആശയമാണ് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിനിയായ തബാത്ത ആന്‍ഡ്രേയ്ക്ക് തോന്നിയത്. 


ഒരു ഫ്രൈഡ് ചിക്കന്‍ പ്രേമിയായ തബാത്ത ചുണ്ടിനകത്ത് കെ എഫ് സി എന്നാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. അര്‍ത്ഥവത്തായതോ തനിക്കേറെ പ്രിയപ്പെട്ടതോ ആയ എന്തെങ്കിലും ടാറ്റൂ ചെയ്യണമെന്ന തബാത്തയുടെ ചിന്തയിലാണ് ഈ ആശയം ഉദിച്ചത്. 


വീട്ടുകാരോട് ടാറ്റൂ ചെയ്യുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ പ്രിയപ്പെട്ടതെന്തെങ്കിലും ചെയ്തോളൂ എന്നായിരുന്നു അവരുടെ പ്രതികരണം. ക്വീന്‍സ് ലാന്‍ഡില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് തബാത്ത ടാറ്റൂ ചെയ്തത്. 


ടാറ്റൂ ചെയ്ത് വീട്ടുകാരെ കാണിച്ചപ്പോള്‍ ആദ്യം തമാശയാണെന്ന് കരുതിയെന്നും പിന്നീട് യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കി പൊരുത്തപ്പെട്ടുവെന്നും തബാത്ത പറയുന്നു. 


ആഴ്ചയില്‍ ഒരു തവണയെങ്കിലും താന്‍ കെ എഫ് സി സന്ദര്‍ശിക്കാറുണ്ട്. കൂട്ടുകാര്‍ പോലും തന്നെ ചിക്കന്‍ വിദഗ്ധയായിട്ടാണ് കാണുന്നതെന്നും ആന്‍ഡ്രേ പറയുന്നു. 


ഏതായാലും ടാറ്റൂ കണ്ട് കെ എഫ് സി തനിക്ക് ഫ്രൈഡ് ചിക്കന്‍ സൗജന്യമായി തരുമെന്നാണ് ആന്‍ഡ്രേയുടെ പ്രതീക്ഷ.