Covid 19: അബുദാബിയിൽ സന്ദർശന ഇളവുകൾ പ്രഖ്യാപിച്ചു
രാജ്യത്തുടനീളം കേസുകളുടെ എണ്ണം കുറയുന്നതിന് അനുസൃതമായി ഫെബ്രുവരി മുതൽ അബുദാബി കോവിഡ് 19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
അബുദാബി: വാക്സിൻ എടുക്കാത്ത സന്ദർശകര്‍ക്കായി പ്രവേശന ഇളവുകള പുതുക്കിയതായി അബുദാബി. അബുദാബി എമർജൻസി ക്രൈസിസ് ആന്‍ഡ് ഡിസാസറ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 17 വ്യാഴാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. ആഘോഷങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക പരിപാടികൾ- കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് വാക്സിൻ എടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ഫലം ഉപയോഗിച്ച് സന്ദർശനം നടത്താം.
വാക്സിൻ എടുത്തവർക്ക് അൽഹോസൻ ആപ്പിലെ ഗ്രീൻ പാസ് ഉപയോഗിച്ച് സന്ദർശനം നടത്താം. എന്നാൽ ആഘോഷ പരിപാടികൾക്കോ വലിയ ജനപങ്കാളിത്തമുള്ള കായിക മത്സര പരിപാടികൾക്കോ പങ്കെടുക്കണമെങ്കിൽ പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം നിർബന്ധമാണ്. മുൻകരുതൽ നടപടികളുടെ ഭാഗമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ. അതേസമയം യുഎഇയിൽ വ്യാഴാഴ്ച 386 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ-പ്രതിരോധ മന്ത്രാലയങ്ങൾ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
Also Read: Expo 2020 Dubai : ദുബായ് എക്സ്പോ അവസാന ഘട്ടത്തിൽ; ശ്രദ്ധേയമായി ഇന്ത്യൻ പവലിയൻ
അബുദാബിയിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു
രാജ്യത്തുടനീളം കേസുകളുടെ എണ്ണം കുറയുന്നതിന് അനുസൃതമായി ഫെബ്രുവരി മുതൽ അബുദാബി കോവിഡ് 19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. യാത്രയ്‌ക്കുള്ള ഗ്രീൻ ലിസ്‌റ്റ് നീക്കം ചെയ്യൽ, പൊതു ഇടങ്ങളിൽ മാസ്‌കുകള്‍ വേണ്ടെന്നുള്ള നിർദ്ദേശം, അടുത്ത സമ്പര്‍ക്ക ക്വാറന്റൈൻ ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൊതു ഇടങ്ങളിൽ ഉൾക്കൊള്ളാവുള്ള ആളുടെ എണ്ണത്തിന്‍റെ 90 ശതമാനം വരെ പേർക്ക് ഒത്തുചേരൽ അനുവദിച്ചിട്ടുണ്ട്, അതോടൊപ്പം പള്ളികളിൽ അണുവിമുക്തമാക്കിയ പുസ്തകങ്ങളും മറ്റ് വസ്തുക്കളും വിശ്വാസികൾക്ക് നൽകാൻ അനുവദിച്ചിട്ടുണ്ട്.
Also Read: Nimisha Priya : നിമിഷപ്രിയയുടെ മോചനത്തിന് സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാർ
യുഎഇയിലാകെ കോവിഡ് കേസുകൾ കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ വരും നാളുകളിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. പുണ്യമാസമായ റമദാൻ മാസത്തനായും കൂടുതൽ ഇളവുകൾ ഉണ്ട്. വിനോദ സഞ്ചാര മേഖലയില്‍ ഇളവുകൾ നല്‍യിട്ടുണ്ടെങ്കിലും ചൂടുകാലമായതിനാൽ ആരോഗ്യപരമായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.