ല​ണ്ട​ന്‍‌: ബ്രി​ട്ട​നി​ലെ ബ്ലെ​നിം കൊ​ട്ടാ​ര​ത്തി​ലെ 18 കാ​ര​റ്റ് ത​നി​ത്ത​ങ്ക​ത്തി​ല്‍ തീ​ര്‍​ത്ത  ക​ക്കൂ​സ് മോ​ഷ​ണം പോ​യി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഓ​ക്സ്ഫ​ഡ്ഷ​റി​ലു​ള്ള കൊ​ട്ടാ​ര​ത്തി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.50ഓ​ടെ നടന്ന മോഷണവുമായി ബ​ന്ധ​പ്പെ​ട്ട് അ​റു​പ​ത്തി​യാ​റു​കാ​ര​നാ​യ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 


ഇ​റ്റാ​ലി​യ​ന്‍ ക​ണ്ടെം​പ​റ​റി ക​ലാ​കാ​ര​നാ​യ മൗ​റി​സി​യോ കാ​റ്റെ​ല​ന്‍ നിര്‍മ്മിച്ച "അ​മേ​രി​ക്ക' എ​ന്നു പേ​രു​ള്ള ക്ലോ​സറ്റാണ് മോഷണം പോയിരിക്കുന്നത്.


50 ല​ക്ഷം ഡോ​ളര്‍ അതായത്, ഏകദേശം 35.5 കോടിയോളം രൂപയാണ് ഈ കക്കൂസിന്‍റെ വില. വ്യാ​ഴാ​ഴ്ച​ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി കൊ​ട്ടാ​രം തു​റ​ന്നു​കൊ​ടു​ത്ത​പ്പോള്‍ ഈ ​ക്ലോ​സ​റ്റ് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. 


മൂ​ന്നു മി​നി​റ്റ് സ​മ​യ​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ ക​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക്ലോ​സ​റ്റ് പ​റി​ച്ചെ​ടു​ത്ത​തോ​ടെ കെ​ട്ടി​ട​ത്തി​ല്‍ പ്ലം​ബിം​ഗ് സം​വി​ധാ​നം ത​ക​ര്‍​ന്ന് വെ​ള്ളം പ​ട​ര്‍‌​ന്ന് ഒ​ഴു​കു​ക​യും ചെ​യ്തു.


ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സ​ര്‍. വി​ന്‍​സെ​ന്‍റ് ച​ര്‍​ച്ചി​ലി​ന്‍റെ ജ​ന്മ​ഗൃ​ഹ​മാണ് ഓ​ക്സ്ഫ​ഡ്ഷ​റി​ലു​ള്ള ബ്ലെ​നിം കൊ​ട്ടാ​രം. ച​ര്‍​ച്ചി​ല്‍ ജനിച്ച മു​റി​യോ​ടു ചേ​ര്‍​ന്നു​ള്ള ശു​ചി​മു​റി​യി​ലാ​ണു സ്വ​ര്‍​ണ ക​ക്കൂ​സ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.


ഓ​രോ ഉ​പ​യോ​ഗ​ത്തി​നു ശേ​ഷ​വും ക​ക്കൂ​സ് ക​ഴു​കി വൃത്തിയാക്കാനാ​യി പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ​ നി​യോ​ഗി​ച്ചി​രു​ന്നു. എ​ല്ലാ ആ​ഴ്ച​യി​ലും പോ​ളി​ഷ് ചെ​യ്യാ​നും ജീവനക്കാരെ നിയോഗിച്ചിരുന്നു.  ​കക്കൂ​സി​ന് കാ​വ​ല്‍​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.