ഇക്കാലത്ത് കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് ഓൺലൈൻ ഗെയിമുകൾ. ഭക്ഷണവും ഉറക്കവും ഒക്കെ കളഞ്ഞാണ് നമ്മുടെ കുട്ടികൾ ഗെയിമുകൾക്ക് വേണ്ടി സമയം കളയുന്നത്. ഗെയിമുകൾക്ക് അടിമയായി ജീവൻ കളഞ്ഞ സംഭവങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇനി മുതൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കാൻ ഇനി മുതൽ രക്ഷിതാക്കളുടെ സമ്മതം വേണ്ടി വരും. കേന്ദ്ര ഐടി മന്ത്രാലയം ഓൺലൈൻ ഗെയിമിങ് രംഗം നിയന്ത്രിക്കാനുള്ള കരട് ചട്ടമുണ്ടാക്കി. ഇത് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭേദഗതി കൊണ്ടുവരുന്നത് ഐടി ഇന്റർമീഡിയറി ചട്ടങ്ങളിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത മാസത്തോടെ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത്. ഇതിനൊക്കെ പുറമേ പുതിയ ചട്ടപ്രകാരം ഗെയിമിങ്ങ് കമ്പനികൾ പാലിക്കേണ്ട ചില നിയമാവലികളുമുണ്ട്. ചൂതാട്ടം , വാതുവയ്പ് എന്നിവ ഓൺലൈനായി അനുവദിക്കില്ല,ഗെയിമിങ്ങ് കമ്പനികളെ നിയന്ത്രിക്കാൻ ഒരു സമിതി നിലവിൽ വരും. പണം ഉപയോഗിച്ചുള്ള ഗെയിമുകൾ ഉള്ളതിനാൽ കളിക്കുന്നവരുടെ KYC( KNOW YOUR CUSTOMER) കമ്പനികൾ തന്നെ പൂർത്തിയാക്കണം. അതായത് ബാങ്കിന്റെ പ്രവർത്തനത്തിന് സമാനമായിരിക്കും എന്നർഥം. ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പർ ഉപയോഗിച്ച് വെരിഫൈ ചെയ്യുന്നത് പോലെ ഗെയിമിങ്ങ് പ്രൊഫൈലും വെരിഫൈ ചെയ്യണം.


മറ്റൊരു പ്രധാനപ്പെട്ട കാര്യം ഗെയിം കളിക്കുന്നവരിൽ സ്ത്രീകളും ഉള്ളതിനാൽ അവർക്ക് സുരക്ഷ നൽകണമെന്നും നിബന്ധനയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നിക്ഷേപിച്ച തുക, അതിന്റെ റീഫണ്ട്, മുന്നറിയിപ്പുകൾ, KYC നടപടി ക്രമങ്ങൾ, നിയന്ത്രണ കമ്മിറ്റിയുടെ വിവരങ്ങൾ എല്ലാം ഉപയോക്താവുമായി പങ്കുവയ്കണമെന്നർഥം.കമ്പനിക്കെതിരെ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇന്ത്യക്കാരായ ചീഫ് കംപ്ലയൻസ് ഓഫിസർ,നോഡൽ ഓഫിസർ എന്നിവർ ഉണ്ടായിരിക്കണം. ഈ ഗെയിമിങ്ങ് കമ്പനികൾ പരസ്യം നൽകുകയാണെന്ന് കരുതുക. ഇതിന് നിയന്ത്രണ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം പരസ്യം സ്വീകരിക്കുന്ന ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്ക് മാത്രമായിരിക്കും. കുട്ടികൾ ഭാവിയുടെ വാഗ്ധാനങ്ങളാണ്. നിയമങ്ങൾ ശക്തമാക്കിയാലും ഇത്തരം പ്രവണതകളിലേക്ക് നീങ്ങുന്നതിൽ ജാഗ്രത പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.