``ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്``കരഞ്ഞ ക്വാഡന് സാന്ത്വനം പകര്‍ന്ന് ഗിന്നസ് പക്രുവും ഹോളിവുഡും!
പോക്കമില്ലാത്തതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയത്തില്‍ വിഷമിച്ച് കരഞ്ഞ ഓസ്ത്രേലിയയിലുള്ള ഒന്‍പത് വയസുകാരന്‍ കുഞ്ഞു ക്വാഡന് പിന്തുണയുമായി സിനിമാതാരം ഗിന്നസ് പക്രു രംഗത്ത്.
പോക്കമില്ലാത്തതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയത്തില്‍ വിഷമിച്ച് കരഞ്ഞ ഓസ്ത്രേലിയയിലുള്ള ഒന്‍പത് വയസുകാരന്‍ കുഞ്ഞു ക്വാഡന് പിന്തുണയുമായി സിനിമാതാരം ഗിന്നസ് പക്രു രംഗത്ത്.
കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡന്‍ കരഞ്ഞ് കൊണ്ട് തനിക്ക് കൂട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കണ്ണീരില്‍ കുതിര്‍ന്ന് സങ്കടത്തോടെ പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സിനിമാ താരം ഗിന്നസ് പക്രു ഫേസ്ബുക്കില്‍ ക്വാഡന് സാന്ത്വനം പകര്‍ന്ന് രംഗത്ത് വന്നത്. ഇളയ രാജയുടെ വരികള്‍ കൂട്ടിച്ചേര്‍ത്താണ് പക്രു കുഞ്ഞിന് സാന്ത്വന വാക്കുകള്‍ കുറിച്ചത്.
തന്‍റെ കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തനിക്ക് ഒരു കയറ് തരുമോ ഒന്നു കൊന്നുതരുമോയെന്നും ചോദിക്കുന്ന വീഡിയോ കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്നതാണ്. ക്വാഡന്‍റെ അമ്മ യരാഖ ബെയില്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ കൊണ്ടാണ് ഇന്‍റര്‍നെറ്റിനെ കണ്ണീരിലാഴ്ത്തിയത്.‘കത്തി കൊണ്ട് എനിക്ക് എന്‍റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്ന്’; വിലപിക്കുന്ന വീഡിയോ കാണുന്നവരുടെ ഉള്ളുലയ്ക്കുന്നതാണ്.വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ മകന്‍റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.നിരവധി പേരാണ് കുഞ്ഞുവിദ്യാര്‍ഥിയെ പിന്തുണച്ചും സനേഹം പങ്കുവെച്ചും രംഗത്തുവന്നത്. ആസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തു.
ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പത് വയസ്സുകാരന്‍ ക്വാഡന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍.
ഉയരക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട കൊമേഡിയനായ ബ്രാഡ് വില്യംസ് ക്വാഡന് പിന്തുണയറിയിച്ചു. ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡ് സന്ദര്‍ശനത്തിനയക്കാന്‍ വേണ്ടി 10000 ഡോളര്‍ തന്റെ സംഘടനയിലൂടെ സ്വരൂപിക്കുന്നതായി ബ്രാഡ് വില്യംസ് വ്യക്തമാക്കി.
ഹോളിവുഡ് താരം ഹ്യൂജ് ജാക്ക്മാനും ക്വാഡന് പിന്തുണയറിയിച്ചു. നിനക്ക് എന്നില്‍ ഒരു സുഹൃത്തിനെ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഹ്യൂജ് ജാക്ക്മാന്‍ ട്വിറ്ററില്‍ പങ്കു വെച്ച വീഡിയയോയിലാണ് ക്വാഡനെ ഹ്യൂജ് ജാക്ക്മാന്‍ ആശ്വസിപ്പിക്കുന്നത്
'ക്വാഡന്‍, നീ വിചാരിക്കുന്നതിനേക്കാള്‍ കരുത്തനാണ്. എല്ലാവരും പരസ്പരം അനുകമ്പ കാണിക്കുക. കളിയാക്കലുകള്‍ ശരിയല്ല,ജീവിതം കാഠിന്യമേറിയതാണ്. നമുക്കോര്‍ക്കാം, നമുക്ക് മുന്‍പിലുള്ള എല്ലാവരും എന്തെങ്കിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്,’ എന്നാണ് വീഡിയോയില്‍ ഹ്യൂജ് ജാക്ക്മാന്‍ പറയുന്നത്.