കൊളംമ്പോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ (Presidential Election) വോട്ടിംഗ് പുരോഗമിക്കുന്നു. 12845 വോട്ടിംഗ് കേന്ദ്രങ്ങളിലായി 15,992,096 വോട്ടര്‍മാരാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് വോട്ടിംഗ് നടക്കുന്നത്.


തിരഞ്ഞെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുസ്‌ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടു പോവുന്ന വാഹനത്തിനുനേരെ വെടിവെപ്പുണ്ടായി.


ആക്രമണത്തില്‍ ആളപായമുള്ളതായി സൂചനയൊന്നുമില്ല.  അതേസമയം അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചും വാഹനവ്യൂഹത്തെ തടഞ്ഞു നിര്‍ത്താനുള്ള ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു.  


വോട്ട് ചെയ്യുന്നതിനായി വടക്കു പടിഞ്ഞാറന്‍ മേഖലയിലെ തീരദേശനഗരമായ പുറ്റാലത്ത് നിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മേഖലയില്‍ ഉടന്‍ പൊലീസെത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ്-മുസ്ലീം വിഭാഗങ്ങളുടെ വോട്ടുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്.


ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണത്തിന് 7 മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ വളരെ ആശങ്കയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്‍റെ മുറിവുകള്‍ ഇതുവരെയും ഉണങ്ങിയിട്ടില്ല.