ലോകമെങ്ങും പുതുവത്സരം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഏകദേശം നാലായിരം വർഷങ്ങൾക്ക് മുമ്പ്, പുരാതന മെസൊപ്പൊട്ടേമിയയിലെ ബാബിലോൺ നഗരത്തിലാണ് ആദ്യമായി പുതുവർഷം ആഘോഷിച്ചതെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും, ജനുവരി ഒന്നിന് ലോകമെമ്പാടുമുള്ള ആളുകൾ ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭം ആഘോഷിക്കാൻ ഒത്തുചേരുന്നു. ആശംസകൾ കൈമാറിയും വിരുന്നുകൾ നടത്തിയും സന്തോഷപൂർണമായ ആഘോഷത്തോടെ പുതുവർഷം ആരംഭിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലായിടത്തും ആളുകൾ ഡിസംബർ 31-ന് വൈകുന്നേരം ആഘോഷങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. 2023-ലേക്കുള്ള കൗണ്ട്ഡൗൺ രാത്രി 11:59ന് ലോകമെമ്പാടും ഒരേസമയം ആരംഭിക്കുമെങ്കിലും, എല്ലാവരും ഒരേ സമയം പുതുവത്സരം ആഘോഷിക്കില്ല. ഏതൊക്കെ രാജ്യങ്ങളാണ് പുതുവർഷം ആദ്യവും അവസാനവും ആഘോഷിക്കുന്നതെന്ന് നോക്കാം.


ALSO READ: Happy New Year 2023: ന്യൂ ഇയർ ജനുവരി ഒന്നിന് ആഘോഷിക്കുന്നതിന്റെ കാരണം എന്താണ്?


പുതുവർഷം കാണുന്ന ഭൂമിയിലെ ആദ്യത്തെ വ്യക്തികളിൽ ഒരാളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഓഷ്യാനിയയിലായിരിക്കണം. പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, കിരിബാത്തി, സമോവ എന്നിവയും പുതിയ കലണ്ടർ വർഷം ആദ്യം ആഘോഷിക്കുന്നു. ഇവിടെ, ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ച് ഡിസംബർ 31-ന് രാവിലെ പത്തിന് അല്ലെങ്കിൽ 3.30ന് പുതിയ വർഷം ആരംഭിക്കുന്നു.


യുണൈറ്റഡ് സ്റ്റേറ്റ്സിന് സമീപമുള്ള വിജനമായ രണ്ട് ദ്വീപുകളായ ബേക്കർ ഐലൻഡും ഹൗലൻഡും പുതുവർഷം അവസാനം എത്തുന്ന പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളിൽ ജനുവരി ഒന്നിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് അല്ലെങ്കിൽ ഇന്ത്യൻ സമയം വൈകുന്നേരം 5:30ന് ആണ് പുതുവർഷം ആരംഭിക്കുന്നത്. ഏകദേശം 25 മണിക്കൂറിനുള്ളിൽ, ലോകമെമ്പാടുമുള്ള ആളുകൾ പുതുവർഷം ആഘോഷിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.