12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിന്‍റെ ഭീതിയില്‍ അമേരിക്കന്‍ ജനത. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റ് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.  ഗള്‍ഫ് ഓഫ് മെക്‌സികോ ദ്വീപിനെ തകര്‍ത്തെറിഞ്ഞാണ് ഹാര്‍വെ ചുഴലിക്കാറ്റ് അമേരിക്കയില്‍ എത്തിയത്. 
കാറ്റിന്‍റെ ശക്തിയില്‍ തിരമാലകള്‍ 12 അടിവരെ ഉയര്‍ന്നു. വടക്കന്‍ മെക്‌സിക്കോയിലും ലൗസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


ലൗസിയാനയിലും ടെക്‌സസിലും ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.  ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ടെക്‌സാസ് തീരത്തുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കി. പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 


ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. വാള്‍മാര്‍ട്ട് ഉള്‍പ്പെടെ പല സ്റ്റോറുകളിലും കുടിവെള്ള ബോട്ടിലുകള്‍ കിട്ടാനില്ല. ഗ്യാസ് സ്റ്റേഷനുകളില്‍ പെട്രോളും, ഡീസലും കുറഞ്ഞുവരികയാണ്. തീരപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന എണ്ണക്കമ്പനികള്‍ അടച്ചു. ഇവിടങ്ങളിലെ ജോലിക്കാരെ സുരക്ഷിത മേഖലയിലേക്കു മാറ്റിയിട്ടുണ്ട്.