Italy Heat Wave: യൂറോപ്പിന്റെ ചരിത്രത്തിലെ ഉയർന്ന താപനില, ചൂടിൽ വലഞ്ഞ് ഇറ്റലി
യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ് ഇറ്റലിയിലെ സിസ്ലി ദ്വീപിൽ റിപ്പോർട്ട് ചെയ്തത്.
മിലാൻ: ഇറ്റലിയിൽ (Italy) ഉഷ്ണതരംഗത്തിന് കാരണമായി ചുഴലിക്കാറ്റ് (Cyclone). 'ലൂസിഫർ' (Lucifer) എന്ന ചുഴലിക്കാറ്റാണ് ഇറ്റലിയിൽ ഇത്തരത്തിൽ ഉഷ്ണതരംഗത്തിന് കാരണമായത്. യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ് (Temparature) ഇറ്റലിയിലെ സിസ്ലി ദ്വീപിൽ റിപ്പോർട്ട് ചെയ്തത്. 48.8 ഡിഗ്രി സെൽഷ്യസാണ് (Degrees Celsius) ഇവിടെ രേഖപ്പെടുത്തിയത്. ഗ്രീസിലെ (Greece) ആതൻസിൽ (Athens) 1977ൽ റിപ്പോർട്ട് ചെയ്ത 48 ഡിഗ്രി സെൽഷ്യസിനെയാണ് ഇത് മറികടന്നത്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ നിരവധി പ്രദേശങ്ങളിൽ തീപിടിത്തവും ഉണ്ടായി. ചുഴലിക്കാറ്റിനെ തുടർന്ന് ഇറ്റലിയുടെ തലസ്ഥാനമായ റോം (Rome) നഗരത്തിൽ ഉൾപ്പെടെ താപനില ഉയർന്നിട്ടുണ്ട്. നിലവിൽ ഇറ്റലിയുടെ വടക്കുഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് കാറ്റ്. ചൂട് കനക്കുന്നതിനെ തുടർന്ന് വിവിധ മേഖലകളിൽ Red Alert പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രാലയം (Health Ministry).
Also Read: കനത്തചൂടില്‍ വലഞ്ഞ് ഫ്രാൻസ്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉഷ്ണതരംഗത്തിൽ പ്രതിസന്ധി നേരിടുന്ന നഗരങ്ങളുടെ എണ്ണം 15 ആയി ഉയർന്നിട്ടുണ്ട്. എട്ട് നഗരങ്ങളിൽ ആയിരുന്നു നേരത്തെ പ്രതിസന്ധി നേരിട്ടിരുന്നത്. കഴിഞ്ഞ 12 മണിക്കൂറിനിടെ സിസ്‌ലിയും (Sicily) കാലബ്രിയയിലും അടക്കം 500 തീപ്പിടിത്തങ്ങൾ അണയ്ക്കാനുള്ള ദൗത്യത്തിലാണെന്ന് അഗ്നിരക്ഷാപ്രവർത്തകർ വ്യക്തമാക്കി. 50 സന്നദ്ധ അഗ്നിശമന സേനകളാണ് തീ നിയന്ത്രണവിധേയമാക്കാൻ എത്തിയിരിക്കുന്നത്.
Also Read: സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി എത്തിച്ചു; കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു
തീപിടിത്തങ്ങളിൽ ഇതുവരെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. കാലബ്രിയയിൽ (Calabria) രണ്ടു പേരും സിസ്‌ലിയിൽ ഒരാളും മരിച്ചു. ആയിരത്തോളം ഏക്കർ പ്രദേശത്തേക്കാണ് തീ പടർന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം (Climate Change) കനത്ത ചൂടിനും വരണ്ട കാലാവസ്ഥ തീപിടിത്തത്തിനും കാരണമായതായാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
Northern Algeria, Tunisia, Greece എന്നിവിടങ്ങളിലെല്ലാം തീ പടർന്നുകൊണ്ടിരിക്കുകയാണ്. സ്പെയിനിലും (Spain) പോർച്ചുഗലിലും (Portugal) കാട്ടുതീ (Wildfire) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണതരംഗം മൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കും, അത് മൂലം പ്രതിസന്ധി നേരിടുന്ന ബിസിനസുകൾക്കുമായി സർക്കാർ ദുരിതാശ്വാസം നൽകുമെന്ന് പ്രധാനമന്ത്രി മരിയോ ദ്രാഗി (Prime Minister Mario Draghi) പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...