ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള നിരോധനം നീട്ടി ഹോങ്കോംഗ്
മാർച്ച് 4 വരെ നേപ്പാളിൽ നിന്നുള്ള വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീട്ടി ഹോങ്കോംഗ്. യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിങ്ങനെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള നിയന്ത്രണമാണ് നീട്ടിയത്. മാർച്ച് 4 വരെ നേപ്പാളിൽ നിന്നുള്ള വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഹോങ്കോങ്ങിലേക്കുള്ള വിമാനങ്ങൾ 90 ശതമാനം കുറഞ്ഞു. ഒമിക്രോൺ കേസുകൾ പ്രതിദിനം വർധിക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഹോംങ്കോഗിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുയോഗങ്ങൾ രണ്ട് ആളുകൾക്കും സ്വകാര്യ ചടങ്ങുകളിൽ രണ്ട് വീടുകളിലെ അംഗങ്ങൾക്കും മാത്രമെ പങ്കെടുക്കാൻ കഴിയൂ. ആരാധനാലയങ്ങളും ഹെയർ സലൂണുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനും ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...