New Covid Variant HV.1:  കൊറോണ ലോകത്തുനിന്നും അപ്രത്യക്ഷമായി എന്നാണ് കരുതുന്നത് എങ്കില്‍ തെറ്റി.  കൊറോണ വൈറസ് ഇതുവരെ ലോകത്തിൽ നിന്ന് അപ്രത്യക്ഷമായിട്ടില്ല. കൂടാതെ, കൊറോണയുടെ പുതിയ വകഭേദം ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: MP Election 2023 : മധ്യപ്രദേശ് നിലനിര്‍ത്താന്‍ കച്ചകെട്ടി BJP, പോരാട്ടം എളുപ്പമാക്കാന്‍ പ്രധാനമന്ത്രി രംഗത്ത്
 
കൊറോണ വൈറസിന്‍റെ പേര് വരുമ്പോഴെല്ലാം ആളുകളുടെ നെഞ്ചിടിപ്പ് കൂടും. കാരണം, കൊറോണ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഏറെ നാശം വിതച്ചാണ് കടന്നുപോയത്. ഈ വൈറസ് ബാധമൂലം കോടിക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 


Also Read:  Romantic Zodiac Sign: ഈ 5 രാശിക്കാർ വളരെ റൊമാന്‍റിക്, പങ്കാളിയെ ജീവനുതുല്യം സ്നേഹിക്കും  
 
അപകടകരമായ ഈ വൈറസ് ഇതുവരെ ലോകത്തിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. അതുകൂടാതെ, കൊറോണയുടെ ഒരു പുതിയ വകഭേദം അടുത്തിടെ കണ്ടെത്തിയിരിയ്ക്കുകയാണ്.  അതായത്, കോവിഡ്-19 -ന്‍റെ ഒരു പുതിയ വകഭേദം, HV.1, അമേരിക്കയിലാണ് കണ്ടെത്തിയിരിയ്ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ  വകഭേദവും അതിവേഗം പടരുനന്‍ ഒന്നാണ്. ഇതിന്‍റെ വ്യാപന വേഗത ആളുകളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. 


കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിങ്ങൾ ശ്രദ്ധിക്കേണ്ടതായ  ഈ പുതിയ വകഭേദത്തിന്‍റെ  പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം .... 


എന്താണ് HV.1 വകഭേദം?  


കൊറോണ വൈറസിന്‍റെ അതിവേഗം പടരുന്ന ഒരു വകഭേദമാണ് HV.1.  ഈ വകഭേദത്തിന്‍റെ ലക്ഷണങ്ങൾ മുന്‍പ്  കണ്ടെത്തിയ മറ്റ് വകഭേദങ്ങളുമായി അല്പം സാമ്യമുള്ളതാണ് എന്നാണ് ആരോഗ്യവിദഗ്ധര്‍  അഭിപ്രായപ്പെടുന്നത്. അതിനാൽതന്നെ നിസാരമെന്ന് കരുതി ഇതിന്‍റെ ലക്ഷണങ്ങൾ ഒരിയ്ക്കലും അവഗണിക്കരുത്.


HV.1 വകഭേദത്തിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?


പുതിയ വകഭേദമായ HV.1 ന്‍റെ ലക്ഷണങ്ങൾ കൊറോണ വൈറസിന്‍റെ മുന്‍പ് കണ്ടെത്തിയ വകഭേദങ്ങളുമായി വളരെ സാമ്യമുള്ളതാണ്. അതുകൊണ്ട് ഇതിനെ ഒരു സാധാരണ വൈറസ് കണക്കാക്കി അവഗണിക്കാനുള്ള സാധ്യത ഏറെയാണ്‌. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് ഒരു പക്ഷെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം.  


ആ ഒരു സാഹചര്യത്തിൽ, കോവിഡ് -19ന്‍റെ പുതിയ വകഭേദമായ HV.1 ന്‍റെ ലക്ഷണങ്ങൾ എന്താണെന്ന് അറിയാം   
ശരീരവേദന, തലവേദന, തൊണ്ടവേദന, മൂക്കടപ്പ്, ഛർദ്ദി, വയറുവേദന, ക്ഷീണം, ബുദ്ധിമുട്ട്, ശ്വാസ തടസം എന്നിവയാണ് ഈ പുതിയ വകഭേദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.  


നിങ്ങളുടെ രോഗാവസ്ഥയില്‍ ഈ ലക്ഷണങ്ങളെ അറിയാതെപോലും അവഗണിക്കരുത്. കാരണം ഇത് കോവിഡ് -19 ന്‍റെ പുതിയ വകഭേദമായ  HV.1 ന്‍റെ ലക്ഷണങ്ങളാണ്, അതിനാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ എത്രയും വേഗം വൈദ്യ സഹായം തേടുവാന്‍ ശ്രദ്ധിക്കുക. 


കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ ലക്ഷണങ്ങള്‍ ജലദോഷത്തോട് വളരെ സാമ്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഇത് അവഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ, ഇതിന്‍റെ ലക്ഷണങ്ങള്‍ പല രോഗികളിലും പല തരത്തിലാണ് കാണപ്പെടുന്നത്. അതിനാല്‍, ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതിനെ വെറും വൈറല്‍ ആണ് എന്ന് കരുതി അവഗണിക്കാതിരിയ്ക്കുക. എത്രയും വേഗം വൈദ്യ സഹായം തേടുവാന്‍ ശ്രദ്ധിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.