Washington DC: കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പ്രതികരിച്ച്  അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്.


COMMERCIAL BREAK
SCROLL TO CONTINUE READING

താനായിരുന്നു US President എങ്കില്‍   ഇത് ഒരിയ്ക്കലും   സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു,  ട്രംപ് (Donald Trump) പ്രസ്താവനയില്‍ പറഞ്ഞു.


"കടമ നിര്‍വ്വഹണ ത്തിനിടെയാണ്  ധീരരായ അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. രാജ്യത്തിനുവേണ്ടിയാണ് അവര്‍ ജീവത്യാഗം ചെയ്തത്. അമേരിക്കയുടെ ധീരന്മാരായണ് അവര്‍ മരിച്ചത്. അവരുടെ സ്മരണയെ രാഷ്ട്രം എന്നും ബഹുമാനിക്കും", ട്രംപ് പറഞ്ഞു.  താലിബാന്‍ ശത്രുക്കളാണ്. യുഎസ് സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതൊരു തുടക്കം മാത്രമാണെന്നും ട്രംപ് പറഞ്ഞു. 


അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ കള്ളനെന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന് യുഎസ് സെനറ്റില്‍ ശക്തമായ സ്വാധീനമുണ്ടെന്നും ആരോപിച്ചു. 


Also Read: Kabul Serial Blast Updates: കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ വഴിത്തിരിവ്, IS-KP തലവന്‍റെ പാക്കിസ്ഥാന്‍ ബന്ധം പുറത്ത്


അതേസമയം, വ്യാഴാഴ്ച വൈകിട്ട്  കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ  ചാവേര്‍ സ്ഫോടനത്തില്‍  110 പേരാണ് കൊല്ലപ്പെട്ടത്. 150 ഓളം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്.  


സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടയായ ഐസിസിന്‍റെ അഫ്ഗാന്‍ ഘടകം IS-KP രംഗത്തെത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.