ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് (പിടിഐ) തലവൻ ഇമ്രാൻ ഖാനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കൊണ്ട് പാർട്ടിയിലെ വനിതാ പ്രവർത്തക രാജിവെച്ചു. മോശമായ തരത്തിലുള്ള മെസേജുകൾ ഇമ്രാൻ ഖാൻ വനിതാ പ്രവർത്തകർക്ക് അയക്കുന്നു എന്ന ആരോപണമാണ് പിടിഐയിലെ വനിതാ നേതാവ് ആയിഷാ ഗുലാലയ് ഉന്നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇമ്രാൻ ഖാൻ തനിക്കും മറ്റ് വനിതാ പ്രവർത്തകർക്കും മോശമായ രീതിയിലുള്ള മെസേജുകൾ അയക്കുന്നുണ്ടെന്നും, താൻ തന്‍റെ മാനത്തിനാണ് കൂടുതൽ വില നൽകുന്നതെന്നും, അഭിമാനത്തിനും ആദരവിനും കോട്ടം വരുന്ന ഒന്നിനും താൻ തയ്യാറല്ലത്തതുകൊണ്ട് രാജിവെക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആയിഷ പറഞ്ഞു.


പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് രാജിവെച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന്‍ഖാനെതിരെ ഇങ്ങനൊരു ആരോപണവുമായി വനിതാ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെയൊക്കെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചീഫ് വിപ്പ് ഷിറീന്‍ മസാരി നിഷേധിക്കുകയും ഇമ്രാന്‍ഖാന്‍ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നയാളാണെന്നു വ്യക്തമാക്കുകയും ചെയ്തു.  മാത്രമല്ല, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആയിഷയ്ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതിന്‍റെ പ്രതികാരമാണ് ഈ ആരോപണമെന്നും മസാരി പറഞ്ഞു.