ഇസ്‌ലമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കടന്നാക്രമിച്ച് പ്രതിപക്ഷ പാർട്ടി നേതാവ് മറിയം നവാസ് ഷെരീഫ്. ഇമ്രാൻ ഖാനെ മനോരോഗിയായി മാത്രമേ കാണാനാകുവെന്ന്  മറിയം ഷെരീഫ് പറഞ്ഞു. പാകിസ്ഥാനെ നശിപ്പിക്കാൻ ഇനിയും ഇമ്രാനെ അനുവദിക്കരുതെന്നും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ കൂടിയായ മറിയം ഷെരീഫ് ട്വിറ്ററിൽ കുറിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

'ഇത്രയും സുബോധമില്ലാത്ത ഒരാളെ  രാജ്യത്തെ നശിപ്പിക്കാൻ അനുവദിക്കാനാവില്ല. ഇതൊരു തമാശയല്ല, അദ്ദേഹത്തെ പ്രധാനമന്ത്രിയായോ മുൻ പ്രധാനമന്ത്രിയായോ പരിഗണിക്കരുത്. സ്വന്തം തടി രക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബന്ദികളാക്കിയ  ഒരു മനോരോഗിയായി മാത്രമേ കാണാവൂ'' -  മറിയം നവാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. 


ഇന്ത്യയെ പുകഴ്ത്തിയ ഇമ്രാന്റെ നടപടിക്കെതിരെയാണ് മറിയം ഷെരീഫ് രംഗത്തെത്തിയത്. ഇന്ത്യയെ അത്രയധികം ഇഷ്ടമാണെങ്കിൽ ഇമ്രാൻ ഇന്ത്യയിലേക്ക് പോകണമെന്നായിരുന്നു മറിയം പറഞ്ഞത്. ആർക്കും ഇന്ത്യയോട് ആജ്ഞാപിക്കാനാവില്ലെന്നും മഹത്തായ അഭിമാനബോധമുള്ള രാജ്യമാണ് ഇന്ത്യ എന്നുമുള്ള ഇമ്രാൻ ഖാന്റെ പരാമർശത്തിനായിരുന്നു മറിയം ഷെരീഫിന്റെ വിമർശനം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.