Independence Day 2022: ഗാന്ധിയൻ ആശയങ്ങളിലൂന്നി ഇന്ത്യ നടത്തുന്ന ജനാധിപത്യയാത്രക്ക് ആശംസകൾ, ജോ ബൈഡൻ
സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുന്ന അവസരത്തില്‍
Independence Day 2022: സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുന്ന അവസരത്തില്‍
ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസയുമായി ലോക ശക്തിയായ അമേരിക്ക. മഹാത്മഗാന്ധിയുടെ സത്യത്തിലും അഹിംസയിലും ഊന്നി ഇന്ത്യയിലെ ജനങ്ങൾ നടത്തുന്ന ജനാധിപത്യ യാത്രയെ യു.എസ് ബഹുമാനിക്കുന്നുവെന്ന് ജോ ബൈഡന്‍ പറഞ്ഞു.
Also Read: Independence Day 2022: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി; ഐതിഹാസിക ദിനമെന്ന് മോദി
അമേരിക്കയുടെ നിസ്തുല പങ്കാളിയാണ് ഇന്ത്യയെന്ന് വിശേഷിപ്പിച്ച ബൈഡൻ വരും വർഷങ്ങളില്‍ ആഗോളതലത്തിലുണ്ടാവുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്നും വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം രാജ്യത്തെ കൂടുതുതൽ നൂതനവും ശക്തവുമായ രാഷ്ട്രമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികം കൂടിയാണ് എന്നും കൂട്ടിച്ചേർത്തു.
Also Read: Independence Day 2022: സ്വാതന്ത്ര്യദിനത്തില്‍ വര്‍ണ്ണാഭമായ ഡൂഡിലുമായി ഗൂഗിൾ, പിന്നില്‍ മലയാളി ടച്ച്
മേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണും 76-ാമത് സ്വാതന്ത്ര്യദിനത്തിൽ ഭാരതീയർക്ക് ആശംസകൾ നേര്‍ന്നു. 75 വർഷമായി തുടരുന്ന ഇന്ത്യ-യുഎസ് നയതന്ത്രബന്ധം അർത്ഥപൂർണമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...