മോസ്കോ:  അതിർത്തിയിലെ സംഘർഷം  എത്രയും വേഗം പരിഹരിക്കണമെന്ന് മോസ്കോയിൽ നടന്ന ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനിച്ചു.  മാത്രമല്ല സേനാ പിൻമാറ്റം വേഗത്തിൽ വേണമെന്നും വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണയായി എന്നാണ് റിപ്പോർട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ സ്ഥിതി  സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കാനും  ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 


Also read: കലിയടങ്ങാതെ അമേരിക്ക; 1000 ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി Trump ഭരണകൂടം ...!!


ഉചിതമായ അകലം ഇരു സേനകൾക്കുമിടയിൽ നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തിയിട്ടുണ്ട്.  മൂന്നു മാസമായിട്ട് ഇതാദ്യമായാണ് ഇരു രാജ്യങ്ങളും  സംയുക്ത പ്രസ്താവന നടത്തുന്നത്.  ഇരുരാജ്യങ്ങളുടേയും വിദേശമന്ത്രിമാർ തമ്മിൽ ഏതാണ്ട്  രണ്ടര മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.  


Also read: അടുത്ത പകർച്ചവ്യാധിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന് WHO


ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ ഇരുപക്ഷവും മാർഗനിർദേശം സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണയായിട്ടുണ്ട്.   അതിർത്തി പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി ഇരുപക്ഷത്തിന്റെയും താൽപ്പര്യത്തിനല്ലെന്ന് രണ്ട് വിദേശകാര്യ മന്ത്രിമാരും സമ്മതിച്ചു. അതിനാൽ ഇരുവിഭാഗത്തിന്റെയും അതിർത്തി സേനാംഗങ്ങൾ സംഭാഷണം തുടരണമെന്നും എത്രയും പെട്ടെന്ന് സൈന്യങ്ങൾ തമ്മിലുള്ള ശരിയായ ദൂരം നിലനിർത്തണമെന്നും പിരിമുറുക്കങ്ങൾ ലഘൂകരിക്കണമെന്നും ധാരണയായതായിട്ടാണ് റിപ്പോർട്ട്.