Russia-Ukraine: യുക്രൈനിൽ ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം
യുക്രൈൻ അധികൃതരുടെ സഹകരണത്തോടെ നിരവധി ഇന്ത്യക്കാരെ ഖാർകീവിൽ നിന്ന് മാറ്റാൻ സാധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. രക്ഷാദൗത്യത്തിന് സഹകരിക്കുന്ന യുക്രൈൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദിയും അറിയിച്ചു.
യുക്രൈൻ-റഷ്യ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ശക്തമായ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. അതിനിടെ ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദികളാക്കിയെന്ന റിപ്പോർട്ട് വിദേശകാര്യ മന്ത്രാലയം തള്ളി. ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കി യുക്രൈൻ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അത്തരത്തിലുള്ള ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
യുക്രൈനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യുക്രൈൻ അധികൃതരുടെ സഹകരണത്തോടെ നിരവധി ഇന്ത്യക്കാരെ ഖാർകീവിൽ നിന്ന് മാറ്റാൻ സാധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. രക്ഷാദൗത്യത്തിന് സഹകരിക്കുന്ന യുക്രൈൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദിയും അറിയിച്ചു. ഖാർകീവിൽ നിന്ന് സുരക്ഷിതമായി പുറത്തുകടന്ന് പടിഞ്ഞാറൻ ഭാഗത്തേക്ക് പോകാൻ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തണമെന്ന് യുക്രൈനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
അതിനിടെ യുക്രൈനിലെ തുറമുഖ നഗരമായ കെർസൺ റഷ്യ പിടിച്ചെടുത്തതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. തീരദേശ നഗരമായ കെർസണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഒരു റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ യുക്രേനിയൻ സൈന്യം ഇത് നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...