ന്യൂഡൽഹി: കനേഡിയൻ തിരഞ്ഞെടുപ്പകളിൽ ഇന്ത്യയും പാകിസ്ഥാനും ഇടപെടാൻ ശ്രമിച്ചതായി കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഫെഡറൽ കമ്മീഷൻ ഓഫ് എൻക്വയറിയുടെ ഭാഗമായാണ് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) റിപ്പോർട്ട് സമർപ്പിച്ചത്. 2019 ലും 2021 ലും നടന്ന തിരഞ്ഞെടുപ്പുകളിലാണ് ഇരു രാജ്യങ്ങളും ഇടപെട്ടതെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്തോ-കനേഡിയൻ വോട്ടർമാരിൽ ഒരു വിഭാഗം ഖാലിസ്ഥാൻ പ്രസ്ഥാനത്തോടോ പാകിസ്ഥാൻ അനുകൂല രാഷ്ട്രീയ നിലപാടുകളോടോ അനുഭാവം പുലർത്തുന്നവരാണെന്ന് ഇന്ത്യയ്ക്ക് ധാരണയുള്ളതിനാലാണ് ഇന്ത്യൻ സർക്കാർ അവരെ ലക്ഷ്യമിട്ടതെന്നും രേഖയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 


"കനേഡിയൻ കമ്മീഷൻറെ പുതിയ കണ്ടെത്തലുകളെ പറ്റി മാധ്യമ റിപ്പോർട്ടുകൾ കണ്ടു. “മറ്റ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ല. വാസ്തവത്തിൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് കാനഡയാണ്, ”കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെല്ലാം ഞങ്ങൾ ശക്തമായി നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ" പറഞ്ഞു.


എന്താണ് രഹസ്യാന്വേഷണ റിപ്പോർട്ട്


ഇന്ത്യൻ അനുകൂല സ്ഥാനാർത്ഥികൾക്ക് നിയമവിരുദ്ധമായ സാമ്പത്തിക സഹായം നൽകുകയും രഹസ്യ പ്രവർത്തനങ്ങൾക്കായി ഒരു ഏജൻ്റിനെ നിയോഗിച്ചുവെന്നുമാണ് റിപ്പോർട്ട്.  ഇന്ത്യ, പാകിസ്ഥാൻ, ചൈന, റഷ്യ എന്നിവയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ഇടപെടലിനെക്കുറിച്ചുള്ള  ഫെഡറൽ കമ്മീഷൻ ഓഫ് എൻക്വയറിയിലെ വിവരങ്ങളിലാണ് ഇത് ചർച്ച ചെയ്യുന്നത്.  വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.