കാഠ്മണ്ഡു:ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പുറത്തിറക്കിയതിന് പിന്നാലെ വഷളായ ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ ഇടം പിടിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ സഹായത്തോടെ നേപ്പാളില്‍ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നു.


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ചര്‍ച്ചകള്‍,നേരത്തെ കാഠ്മണ്ഡുവാണ് ചര്‍ച്ചകള്‍ക്ക് വേദിയായി നിശ്ചയിച്ചിരുന്നത്.


ചര്‍ച്ചയില്‍ വിവാദ വിഷയങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന്‍റെ സന്ദേശമാണ് ഈ നയതന്ത്ര ചര്‍ച്ച നല്‍കുന്നത്.


നേരത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.


ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ടെലിഫോണ്‍ സംഭാഷണത്തിലും വിഷയമായില്ലഎന്നാണ് വിവരം.


Also Read:കൂടുതല്‍ സമൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെ... സ്വാതന്ത്ര്യദിനത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി ഒലി


എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലെ ഫോണ്‍ സംഭാഷണം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനയാണ്.
ഇന്ത്യയുമായി അര്‍ത്ഥവത്തായ സഹകരണം തങ്ങള്‍ ആഗ്രഹിക്കുന്നതായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കുന്നു.


ചര്‍ച്ചകള്‍ തുടരുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറി മാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചുള്ള ചര്‍ച്ചകളും 
ഉണ്ടാകുമെന്ന പ്രതീക്ഷയും നേപ്പാള്‍ വിദേശകാര്യമന്ത്രാലയം പങ്ക് വെയ്ക്കുന്നു.