Afghanistan : അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ (Kandahar) കോൺസുലേറ്റിൽ നിന്ന് 50 ഇന്ത്യൻ ഉദ്യോഗസ്ഥരെയും മറ്റ് അംഗങ്ങളെയും തിരികെയെത്തിച്ചു. താലിബാൻ മേഖലയിലെ പ്രധാന സ്ഥലങ്ങളെല്ലാം പിടിച്ചടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്. താലിബാൻ അധിനിവേശത്തെ തുടർന്ന് നിരവധി സുരക്ഷാ പ്രശ്‍നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പ് അഫ്ഗാനിസ്ഥാനിലെ (Afghanistan) പ്രശ്‍നങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അമേരിക്ക മുഴുവൻ സേനകളെയും അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവലിച്ചതിനെ പിന്നാലെ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് ഉള്ളിൽ തന്നെ അഫ്ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു.


ALSO READ: Afghanistan: അഫ്​ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് Thaliban


 അഫ്​ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഭീകര സംഘടനയായ താലിബാൻ മുമ്പ് തന്നെ പറഞ്ഞിരുന്നു. താലിബാന്റെ ഒരു മുതിർന്ന നേതാവ് മോസ്കോയിൽ വച്ചാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും അമേരിക്കൻ സേന പിന്മാറുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ ഇത്രയും പ്രദേശം നിയന്ത്രണത്തിലായതെന്ന് താലിബാൻ വ്യക്തമാക്കി.


ALSO READ: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള പിൻമാറ്റം യുഎസ് സൈന്യം ഓ​ഗസ്റ്റ് 31ന് പൂർത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് Joe Biden


എന്നാൽ താലിബാന്റെ പ്രസ്താവനയിൽ അഫ്​ഗാൻ സർക്കാർ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ അഫ്​ഗാനിൽ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ALSO READ: Afghanistan ൽ ബസിന് നേരെ ബോംബാക്രമണം ; 11 പേർ കൊല്ലപ്പെട്ടു


അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം പുരോ​ഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. സേന പിന്മാറ്റം ഓ​ഗസ്റ്റ് 31ന് അവസാനിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. 20 വർഷമാണ് യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ തുടർന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.