രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് എഴുതിയ സംസ്കൃത വ്യാകരണ പ്രശ്നം പരിഹരിച്ച് ഇന്ത്യൻ വിദ്യാർഥി . കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ 27 കാരനായ ഋഷി രാജ്‌പോപതാണ് സംസ്കൃത പണ്ഡിതനായ പാണിനിയുടെ വ്യാകരണ പ്രശ്നം പരിഹരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

“തുല്യ ശക്തിയുള്ള രണ്ട് നിയമങ്ങൾ ഒരുമിച്ച് വന്നാൽ ആ സീരിസിൽ പിന്നീട് വരുന്ന നിയമം വിജയിക്കുന്നു” എന്നായിരുന്നു നിയമം. അസ്താധ്യായിയിൽ ഉൾപ്പെട്ടിരുന്നതാണിത്.ഇത് വഴി പലപ്പോഴും പുതിയ വാക്കുകൾ നിർമ്മിക്കാൻ ഏത് നിയമങ്ങൾ പാലിക്കണം എന്നതിനെക്കുറിച്ച് പല പണ്ഡിതന്മാരെയും ആശയക്കുഴപ്പത്തിലായി പോവുകയും ചെയ്തു,
 
ഋഷി രാജ്‌പോപത് പാണിനിയുടെ  പരമ്പരാഗത വ്യാഖ്യാനം നിരസിക്കുകയും ഒരു വാക്കിന്റെ ഇടത്, വലത് വശങ്ങളിൽ യഥാക്രമം ബാധകമായ നിയമങ്ങൾക്കിടയിൽ, വലത് വശത്ത് ബാധകമായ നിയമം തിരഞ്ഞെടുക്കാൻ പാണിനി ആഗ്രഹിച്ചുവെന്നാണ് അർത്ഥമാക്കുന്നതെന്നാണ് വാദിക്കുന്നത്.


ഒമ്പത് മാസം ഞാൻ ഈ വിഷയത്തിൽ പ്രവർത്തിച്ചു, ഭാഗ്യം ഇല്ലാത്തതിനാൽ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായിരുന്നു എന്ന് ഋഷി പറയുന്നു.  പിന്നീട് വീണ്ടും പരീക്ഷണ-നിരീക്ഷണങ്ങളിലേക്ക് അദ്ദേഹം ഇറങ്ങി. ഇത്തരത്തിൽ രണ്ട് വർഷം ചിലവഴിച്ചാണ് ഋഷി രാജ്പോത് വ്യാകരണ പ്രശ്നം പൂർത്തിയാക്കുന്നത്. ഇന്ത്യയിൽ മാത്രമുള്ള ഭാഷയാണ് സംസ്കൃതം. 25000 പേർ മാത്രമാണ് ഇത് സംസാരിക്കുന്നത്.


ആരാണ് പാണിനി


ബി.സി അഞ്ചാം ശതകത്തിൽ പ്രാചീന ഗാന്ധാരദേശത്ത് ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സംസ്കൃത ഭാഷാശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ്‌ പാണിനി മഹർഷി. അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ അദ്ദേഹം  സംസ്കൃതത്തിന് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃതത്തിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതു പോലെ ‍സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങൾ അദ്ദേഹം തയ്യാറാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.