International Day Against Drug Abuse and Illicit Trafficking 2022: മയക്കുമരുന്ന്  ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനുമായാണ്  ലോക ലഹരി വിരുദ്ധ ദിനം ആചരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മയക്കുമരുന്ന് ഉപയോഗം ലോക നേരിടുന്ന ഒരു പ്രധാന പ്രശ്നമായി തുടരുകയാണ്. അതിന്‍റെ  ദൂഷ്യഫലങ്ങൾ ലോകത്തിന് അജ്ഞാതമല്ല. എങ്കിലും മയക്കുമരുന്നിന് അടിമകളാകുന്നവര്‍ ഏറെയാണ്‌.    മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്‍റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര പിന്തുണ തേടുന്നതിനുമായി, എല്ലാ വർഷവും ജൂൺ 26, ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നു. 


Also Read:  Maharashtra Political Crisis Update: അടുത്ത നീക്കം എന്ത്? ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ വിമതരുടെ നിര്‍ണ്ണായക യോഗം


ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്തുക, കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ലഹരി ഒഴിവാക്കുക എന്ന ആഹ്വാനമാണ് ഇത്തവണത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം. 


ലഹരിയെന്ന വൻ വിപത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ്   
ഐക്യരാഷ്ട്ര സംഘടന ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.  1987 ഡിസംബർ 7-ന് നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ (UNGA) 93-ാമത് പ്ലീനറി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്, 


ഒന്നാം കറുപ്പ് യുദ്ധത്തിന് (First Opium War) മുന്നോടിയായി  ചൈനയിലെ  ഹ്യുമൻ എന്ന പ്രദേശത്ത് വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലിൻ സെക്സു നടത്തിയ ധീരമായ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ഇത്. 


ലഹരിയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരിയ്ക്കല്‍ ലഹരിയ്ക്ക് അടിമപ്പെട്ടാല്‍  ഒരു മടക്കം എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.  ലഹരി വരുത്തുന്ന  ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടുംതന്നെ ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കള്‍ക്ക് പിന്നാലെ പോകുന്നത്.  


ലോക ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് ഞായറാഴ്ച  സംസ്ഥാനം സമ്പൂർണ ഡ്രൈ ഡേയായി  ആചരിക്കും.  ബാറുകളും ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും ഉൾപ്പെടെ ഇന്ന് അടഞ്ഞുകിടക്കും.  ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഈ ദിവസം മദ്യഷോപ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.