Covid19| അമേരിക്കയിൽ നിന്നും ചൈനയിലേക്ക് വിമാനങ്ങൾ റദ്ദാക്കുന്നു, പുതിയ നിയന്ത്രണങ്ങൾ ഇങ്ങിനെ
എല്ലാ ഫ്ലൈറ്റുകളും ഒന്നുകിൽ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യുമെന്ന റിലീസ്
വാഷിംഗ്ടൺ: ജനുവരി 19 മുതൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളുടെ സർവ്വീസും താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്ക. അടുത്ത ആഴ്ച മുതൽ ബീജിംഗിലേക്ക് യാത്രാ വിമാനങ്ങളൊന്നും ഉണ്ടാകില്ല. വിന്റർ ഒളിമ്പിക്‌സിന് മുന്നോടിയായി കോവിഡ് കേസുകൾ തടയാൻ ബെയ്ജിംഗ് ശ്രമിക്കുന്നതിൻറെ ഭാഗമായാണ് നടപടി.
കുറഞ്ഞത് രണ്ടാഴ്ചയെങ്കിലുമായിരിക്കും നിയന്ത്രണം തുടരുക. അമേരിക്കയിൽ നിന്നും ചൈനയിലേക്കുള്ള എല്ലാ ഫ്ലൈറ്റുകളും ഒന്നുകിൽ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യുമെന്ന് സിഎൻഎൻ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 4 നാണ് ബെയ്ജിംഗിൽ വിന്റർ ഗെയിംസ് ആരംഭിക്കുന്നത്. കർശനമായ ബയോ ബബിളിൻറെ ഭാഗമായിരിക്കും നടപടികൾ. മത്സരങ്ങളുടെ ഭാഗമായി എത്തുന്നവർ ഭൂരിഭാഗവും പ്രത്യേക വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് തിരക്ക് ഒഴിവാക്കാൻ സഹായിച്ചേക്കും.
Also Read: Omicron: പനിക്കാതെ വയറുമായി ബന്ധപ്പെട്ട ഈ പ്രശ്നമുണ്ടെങ്കിൽ, ഉടൻ കൊറോണ ടെസ്റ്റ് നടത്തുക!
കഴിഞ്ഞ ജൂൺ മുതൽ, ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്താരാഷ്ട്ര വിമാനങ്ങളിൽ "സർക്യൂട്ട്-ബ്രേക്കർ" എന്ന നിയമം പ്രയോഗിച്ചിട്ടുണ്ട്. ഒരു വിമാനത്തിൽ അഞ്ചോ അതിലധികമോ യാത്രക്കാർ പോസിറ്റീവ് ആണെന്ന് പരിശോധിച്ചാൽ ഒരു ഫ്ലൈറ്റ് രണ്ടാഴ്ചത്തേക്ക് റദ്ദാക്കപ്പെടും എന്നാണ് നിയമം അർത്ഥമാക്കുന്നത്. 10-ഓ അതിലധികമോ യാത്രക്കാർ പോസിറ്റീവ് ആണെങ്കിൽ, റ്ദ്ദാക്കൽ കാലയളവ് വർദ്ധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...