Iran Earthquake: ഇറാന്റെ തെക്കൻ പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം
Southern Iran: പ്രാദേശിക സമയം 17:29 മണിക്കൂറിന് (13:59 ജിഎംടി) ഭൂമിക്കടിയിൽ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
തെക്കൻ ഇറാനിയൻ പ്രവിശ്യയായ ഹോർമുസ്‌ഗാനിലെ കാങ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം 17:29 മണിക്കൂറിന് (13:59 ജിഎംടി) ഭൂമിക്കടിയിൽ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാനിലെ ഭൂചലനം നേരിയ തോതില്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭൂചലനം ഉണ്ടായതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎഇയിലും ഭൂകമ്പത്തെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയിൽ ഷാർജ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...