Bagdad: രാജ്യം സന്ദര്‍ശിച്ച പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായും ഷിയ പണ്ഡിതന്‍ അലി അല്‍ സിസ്താനിയുമായുള്ള കൂടിക്കാഴ്ചയുടെ പ്രതീകമായും പുതിയ സ്റ്റാമ്പുകള്‍  പുറത്തിറക്കി ഇറാഖ്. വാര്‍ത്താവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഒരു തപാല്‍ സ്റ്റാമ്പ്  പുറത്തിറക്കി. ബഹുമാനപ്പെട്ട അലി അല്‍സിസ്താനിയുമായും മത അതോറിറ്റിയുമായുള്ള കൂടിക്കാഴ്ച പോപ്പിന്‍റെ   ഉര്‍ നഗരം സന്ദര്‍ശനം  തുടങ്ങി രണ്ട് തരത്തിലുള്ള സ്റ്റാമ്പ് ആണ്  പുറത്തിറക്കിയതെന്നും കമ്യൂണിക്കേഷന്‍ മന്ത്രാലയം വക്താവ് റഅദ് അല്‍ മഷ്ഹദാനി പറഞ്ഞു.


സ്‌നേഹവും മാനുഷിക സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ശനം എന്നെഴുതിയ പോസ്റ്റല്‍ സ്റ്റാമ്പില്‍  സിസ്താനിയുടെയും പോപിന്‍റെയും ചിത്രമുണ്ട്.



ഇറാഖിനകത്തും പുറത്തും മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെയും സ്‌നേഹത്തിന്‍റെയും ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ സന്ദര്‍ശനം ഉള്‍ക്കൊള്ളുന്നതിനാലാണ് സ്റ്റാമ്പ്  പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. 


മാര്‍ച്ച്‌ ആദ്യ വാരമായിരുന്നു ലോകം ഉറ്റുനോക്കിയ,  മാര്‍പ്പാപ്പയുടെ  ചരിത്ര പ്രധാനമായ ഇറാഖ് സന്ദര്‍ശനം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.