66 കാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ 55 ബാറ്ററികൾ നീക്കം ചെയ്തു. അയർലണ്ടിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇവർ ബാറ്ററികൾ വിഴുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇവർക്ക് ആരോഗ്യ പ്രശ്‍നങ്ങൾ ഒന്നും തന്നെയില്ല. ഹഫ്‌ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച് ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ് ഇവർ ചികിത്സ തേടിയത്. നിരവധി ബാറ്ററികൾ വിഴുങ്ങിയെങ്കിലും ഇവയൊന്നും ദഹനനാളത്തെ (ജിഐ) തടസ്സപ്പെടുത്തിയിരുന്നില്ല. അതിനാലാണ് സുരക്ഷിതമായി ഇവ പുറത്തെടുക്കാൻ സാധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം സ്വാഭാവിക നിലയിൽ തന്നെ വിസർജ്യത്തിലൂടെ ബാറ്ററികൾ പുറത്തെടുക്കാൻ ശ്രമിച്ചത്. ഒരാഴ്ച കൊണ്ട് 5 ബാറ്ററികൾ ഈ രീതിയിൽ പുറത്തെടുത്തിരുന്നു. എന്നാൽ അതിന് ശേഷവും നിരവധി ബാറ്ററികൾ വയറ്റിൽ തന്നെ ശേഷിച്ച സാഹചര്യത്തിലാണ് സർജറിയിലൂടെ ബാറ്ററികൾ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. കൂടാതെ ഇവർക്ക് കഠിനമായ വയർ വേദനയും ഉണ്ടായിരുന്നു. ബാറ്ററികളുടെ ഭാരം കാരണം വയർ വളരെയധികം വീർത്തനിലയിൽ ആയിരുന്നു.


ALSO READ: Monkey Pox: ചൈനയിൽ ആദ്യ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചു


ആമാശയത്തിൽ ചെറിയ ദ്വാരം ഉണ്ടാക്കിയാണ് 46 ബാറ്ററികൾ പുറത്തെടുത്തത്. ഇതിന് എഎ, എഎഎ ബാറ്ററികൾ ഉൾപ്പെട്ടിരുന്നു. ബാക്കി നാല് ബാറ്ററികൾ കോളനിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഇവ മലദ്വാരത്തിലൂടെയാണ് പുറത്തെടുത്തത്. ഇതോട് കൂടി ആകെ 55 ബാറ്ററികളാണ് സ്ത്രീയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത്. ഇതിന് ശേഷം എടുത്ത എക്സ്-റേയിൽ നിന്ന് സ്ത്രീയുടെ വയറ്റിൽ ബാറ്ററികൾ ഒന്നും തന്നെ ശേഷിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മ്യൂക്കോസൽ പരിക്ക്, അവയവങ്ങളിൽ സുഷിരം, തടസ്സം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് ബാറ്ററികൾ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്