ISI Agent Shot Dead: നേപ്പാളിൽ ഐഎസ്‌ഐ ഏജന്റ് കൊല്ലപ്പെട്ടു
ISI Agent Shot Dead: 55 കാരനായ മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദാണ് ഒളിസങ്കേതത്തിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. സംഭവം നടന്നത് സെപ്തംബര്‍ 19 നായിരുന്നു. ഐഎസ്‌ഐയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരനായിരുന്നു ഇയാളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കാഠ്മണ്ഡു: ISI Agent Shot Dead: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാക് ഐഎസ്‌ഐ ഏജന്റിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. 55 കാരനായ മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദാണ് ഒളിസങ്കേതത്തിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. സംഭവം നടന്നത് സെപ്തംബര്‍ 19 നായിരുന്നു. ഐഎസ്‌ഐയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരനായിരുന്നു ഇയാളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഐഎസ്ഐയുടെ നിര്‍ദേശപ്രകാരം പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നേപ്പാളിലേക്ക് വ്യാജ ഇന്ത്യന്‍ കറന്‍സി എത്തിച്ച് അവിടെനിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നതായിരുന്നു ലാല്‍ മുഹമ്മദിന്റെ പണി. കൂടാതെ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി കൊല്ലപ്പെട്ട ലാല്‍ മുഹമ്മദിന് ബന്ധമുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. ഇയാൾ മറ്റ് ഐഎസ്‌ഐ ഏജന്റുമാര്‍ക്കും അഭയം നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Also Read:
അക്രമികള്‍ ലാൽ മുഹമ്മദിനെ വെടിവെച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോൾ പി[അരക്കെ വൈറലാകുകയാണ്. കാഠ്മണ്ഡുവിലെ ഗോതതാര്‍ ഏരിയയിലെ തന്റെ വീടിന് പുറത്ത് ആഡംബര കാറില്‍ നിന്നും മുഹമ്മദ് ഇറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും. ഇതിനിടയിലാണ് നിമിഷങ്ങള്‍ക്കകം രണ്ട് അക്രമികള്‍ മുഹമ്മദിന് നേരെ വെടിയുതിര്‍ത്തത്. ലാല്‍ മുഹമ്മദ് തന്റെ കാറിന്റെ പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വെടിയുതിര്‍ത്തുവെന്നും മുഹമ്മദിന്റെ മകൾ അടുത്തെത്തും മുന്നേ അക്രമികൾ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...