ഐഎസ് ഭീകരരുടെ കൊടുംക്രൂരത ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നത് കാരണം ഭൂമിയിലുള്ളവർക്ക് സമാധാനം നഷ്ടമായ സാഹചര്യമാണ്.പക്ഷെ ഇപ്പോള്‍ ഭൂമിയ്ക്ക് അപ്പുറത്തു നിന്നും പ്രതികരണം എത്താന്‍ തുടങ്ങി.കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ ഒരു ‘അജ്ഞാത’ ആക്രമണമാണ് അന്യഗ്രഹത്തിലുള്ളവരും 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎസിനെ കൊണ്ട്  പൊറുതിമുട്ടിയിരിക്കുകയാണെന്ന ചർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.അപാര വേഗതയില്‍ പാഞ്ഞുവന്ന അ വെളിച്ചം തുര്‍ക്കിയിലെ സൻല്യുർഫ  പ്രവിശ്യയിലെ ഒരു സിസിടിവി ക്യാമറയിൽ കൃത്യമായി പതിയുകയും ചെയ്തു. എന്താണതെന്ന് അധികൃതർക്കു പോലും വിശദീകരണം നൽകാനാകാത്ത വിധത്തിലുള്ള പൊട്ടിത്തെറിയാണ് ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ ഇ കഴിഞ്ഞ മെയ്‌ അഞ്ചിന് രാത്രി കൃത്യം 12.22ന് ഉണ്ടായത്. 


ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ദൃശ്യത്തില്‍ അത് എവിടെ നിന്ന് വന്നുവെന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല. രാത്രിയിൽ വൻ ശബ്ദം കേട്ടിരുന്നതായും എന്തൊക്കെയോ തീപിടിച്ച വസ്തുക്കൾ ചിതറിത്തെറിക്കുന്നത് കണ്ടതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നതെങ്കിലും രാവിലെ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല.



സിറിയ-തുർക്കി അതിർത്തിയുടെ തൊട്ടടുത്താണ് സൻല്യുർഫ.  അവിടുന്ന് വളരെ അടുത്താണ് സിറിയയിലെ അറാഖ എന്ന ഐഎസിന്‍റെ ശക്തികേന്ദ്രം. തുര്‍ക്കിക്കടുത്ത് എത്തിയഐഎസിനെതിരെ വ്യോമാക്രമണം തുടങ്ങിയെന്ന്‍ തുര്‍ക്കിരാജ്യം വ്യക്തമാക്കിയെങ്കിലും മെയ്‌ അഞ്ചിന് തങ്ങള്‍ ഒരു ആക്രമണവും നടത്തീട്ടില്ലെന്നാണ് സൈന്യം വിശദീകരിക്കുന്നത്. ‘ബോൾ ലൈറ്റ്നിങ്’ പോലെ അപൂർവമായുള്ള മിന്നൽ പ്രതിഭാസമായിരിക്കാം ഇതെന്ന നിഗമനത്തിലാണ് ഇപ്പോൾ അധികൃതർ.