ബഗ്ദാദ്: വെസ്റ്റ് മൊസൂള്‍ പട്ടണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ഇറാഖി സേനയോട് പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ്  ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്). 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറാഖി ടിവി നെറ്റ്‌വര്‍ക്ക് അല്‍സുമാരിയ, അല്‍ അറബിയ ആണ് ബാഗ്ദാദിയുടെ പ്രസ്താവന പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് ബാഗ്ദാദി ഇസ്ലാമിക് സ്‌റ്റേറ്റിന്‍റെ പ്രഭാഷകര്‍ക്കും പുരോഹിതര്‍ക്കും തന്‍റെ സന്ദേശം അയച്ചത്.


മൊസൂളിന്‍റെ അവശേഷിക്കുന്ന ഭാഗവും പിടിച്ചടക്കാന്‍ ഇറാഖി സേന കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇറാഖിലെ ഏറ്റവും വലിയ ശക്തികേന്ദ്രവും ആസ്ഥാനവുമായ മൊസൂള്‍ കൂടി കൈവിട്ടതോടെ ഇറാഖില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബാഗ്ദാദിക്ക് ബോധ്യപ്പെടുകയായിരുന്നു.


തന്‍റെ ഉത്തരവ് പടിഞ്ഞാറൻ മൊസൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഐഎസ് ഭീകരരോട് അറിയിക്കണമെന്നും അനുയായികളോട് ബഗ്ദാദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖി സേന വളയുമ്പോൾ ചാവേറായി പൊട്ടിത്തെറിക്കാനും നിർദേശിക്കുന്ന ഉത്തരവിൽ സിറിയ – ഇറാഖ് അതിർത്തിയിലേക്ക് ബഗ്ദാദിയോട് അടുത്ത ഐഎസിന്‍റെ മുതിർന്ന കമാൻഡർമാർ നീങ്ങുകയാണെന്നും വ്യക്തമാക്കുന്നു.