ISKCON Radhakanta Temple : ബംഗ്ലാദേശിൽ ഇസ്ക്കോൺ രാധകണ്ഡാ ക്ഷേത്രം തകർത്ത നിലയിൽ; ഒട്ടേറെ പേർക്ക് പരിക്ക്
സ്ക്കോൺ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ചിത്രങ്ങൾ വോയിസ് ഓഫ് ബംഗ്ലാദേശി ഹിന്ദൂസ് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.
ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഇസ്ക്കോൺ രാധാകണ്ഡ ക്ഷേത്രം തകർത്ത നിലയിൽ. ക്ഷേത്രത്തിൽ ഹോളി ആഘോഷം നടക്കുന്ന വേളയിൽ 150തിൽ അധികം പേർ കൂട്ടം കൂടിയെത്തി ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഇസ്ക്കോൺ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ചിത്രങ്ങൾ വോയിസ് ഓഫ് ബംഗ്ലാദേശി ഹിന്ദൂസ് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.
200 ഓളം പേരെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ക്ഷേത്രത്തിലെ മൂർത്തി പ്രതിമ തകർക്കുകയും അക്രമികൾ ഭണ്ഡാരത്തിലെ പണം അപഹരിച്ച് കൊണ്ട് പോയെന്നും എച്ച്എഎഫ് ആരോപിക്കുന്നു.
ALSO READ : Sri Lanka: സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന് ശ്രീലങ്ക; പ്രതിഷേധം ആളിക്കത്തുന്നു, തെരുവിൽ കലാപം
സംഭവത്തിൽ ബംഗ്ലദേശ് സർക്കാർ അടിയന്തരമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇസ്ക്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാറാം വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ബംഗ്ലാദേശിലെ നൂനപക്ഷങ്ങൾക്ക് സുരക്ഷ സർക്കാർ ഒരുക്കണമെന്ന് ഇസ്ക്കോൺ കൊൽക്കത്ത ആവശ്യപ്പെട്ടു.
നേരത്തെ 2021 ഒക്ടോബറിൽ സമാനമായ രീതിയിൽ ബംഗ്ലാദേശിലെ മറ്റൊരു ഇസക്കോൺ ക്ഷേത്രിത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. നോഖാലി നഗരത്തിലെ ഇസ്ക്കോൺ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക